1993 മുതല്‍ വിവിധ കാലഘട്ടങ്ങളില്‍ അപകടത്തില്‍പ്പെട്ടവര്‍ക്കുള്ള മുടങ്ങിക്കിടന്ന നഷ്ടപരിഹാര തുക നല്കി കെഎസ്ആര്‍ടിസി.121 കേസുകളിലെ 88,80,990 രൂപ വിതരണം ചെയ്തത്കെഎസ്ആര്ടിസിയുടെ പ്രത്യേക പാക്കേജിന്റെ ഭാഗമായി നടപ്പിലാക്കിയ അദാലത്ത് വഴിയാണ് വിതരണം ചെയ്യുന്നത്. 1179 കേസുകളിലായി 62 കോടി രൂപയോളം നല്കാന് ഉണ്ടായിരുന്നു. ഇത് കൂടിക്കൂടി വരുന്നതിനാലാണ് വേഗത്തില്‍ കൊടുത്ത് തീര്‍ക്കുന്നതിന് വേണ്ടി പദ്ധതി ആവിഷ്കരിച്ചത്.അഞ്ച് ലക്ഷം രൂപയ്ക്ക് താഴെ നഷ്ടപരിഹാരം ലഭിക്കേണ്ടവര്‍ പലിശ രഹിത സെറ്റില്‍മെന്റിന് താത്പര്യമുണ്ടെങ്കില്‍ അതാത് യൂണിറ്റുകളില്‍ അപേക്ഷ നല്കിയാല് മുന്‍ഗണനാക്രമം അനുസരിച്ച് നഷ്ടപരിഹാരം നല്‍കുമെന്ന് സിഎംഡി ബിജുപ്രഭാകര്‍ ഐഎഎസ് അറിയിച്ചു.
Related Articles
കാക്കനാട് നിറ്റ ജലാറ്റിൻ കമ്പനിയില്‍ സ്ഫോടനം; ഒരു മരണം, നാലു പേര്‍ക്ക് പരിക്ക്
September 20, 2023 2:44 PM
Check Also
Close
-
ഓടിക്കൊണ്ടിരുന്ന ശതാബ്ദി എക്സ്പ്രസിന് തീപിടിച്ചുMarch 13, 2021 4:45 PM