IndiaLatest

ഭിക്ഷയെടുത്ത് ജീവിച്ചു; ധനികനായി മരിച്ചു.

മരണ സമയത്ത് അക്കൗണ്ടില്‍ 70 ലക്ഷം രൂപ

“Manju”

ലക്‌നൗ: ജോലി ചെയ്തത് തൂപ്പുകാരനായി, ഉപജീവനം നടത്തിയത് ഭിക്ഷയെടുത്ത്. എന്നാല്‍ മരിച്ചത് ധനികനായി. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലെ ആശുപത്രിയില്‍ തൂപ്പുകാരനായി ജോലി ചെയ്തിരുന്ന ധീരജ് ആണ് ക്ഷയരോഗത്തെ തുടര്‍ന്ന് മരിച്ചത്.
മരിച്ച സമയത്ത് അയാളുടെ അക്കൗണ്ടിലുണ്ടായിരുന്നത് 70 ലക്ഷം രൂപയാണ്. അച്ഛന്‍ മരിച്ചതിനെ തുടര്‍ന്നാണ് ധീരജിന് ആശുപത്രിയില്‍ തൂപ്പുജോലി ലഭിക്കുന്നത്. എന്നാല്‍ ഇരുവരും ഇതുവരെ തങ്ങളുടെ അക്കൗണ്ടില്‍ നിന്ന് ഒരു തുകപോലും പിന്‍വലിച്ചില്ലെന്നതാണ് വിചിത്രമായ കാര്യം.
ധീരജ് ഒരിക്കല്‍പോലും അയാളുടെ അക്കൗണ്ടില്‍ നിന്ന് ഒരുരൂപ പോലും പിന്‍വലിച്ചില്ലെന്ന് അദ്ദേഹത്തിന്റെ സുഹൃത്ത് പറയുന്നു. അയാള്‍ക്ക് പണം ആവശ്യമാണെങ്കില്‍ സുഹൃത്തുക്കളോടും നാട്ടുകാരോടും വാങ്ങുകയാണ് പതിവ്. മരണസമയത്ത് അയാളുടെ അക്കൗണ്ടില്‍ 70 ലക്ഷം രൂപയോളമുണ്ടെന്നും സുഹൃത്ത് പറഞ്ഞു.
ധീരജിന്റെ അക്കൗണ്ടിലെ പണത്തെ കുറിച്ച്‌ അന്വേഷിക്കാന്‍ മാസങ്ങള്‍ക്ക് മുന്‍പ് അയാളുടെ വീട്ടില്‍ ഉദ്യോഗസ്ഥര്‍ എത്തിയിരുന്നു. കൈയിലെ പണം നഷ്ടമാകുമെന്ന് കരുതിയാണ് അയാള്‍ വിവാഹം പോലും കഴിക്കാതിരുന്നതെന്നും എല്ലാവര്‍ഷവും ആദായനികുതി റിട്ടേണ്‍ ചെയ്യുമെന്നും സുഹൃത്ത് കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button