IndiaLatest

ഐപിഎല്‍ കളിക്കാത്ത വിദേശ താരങ്ങളുടെ സാലറി കട്ട് ; ബിസിസിഐ

“Manju”

മുംബൈ: ഐപിഎല്ലിലെ ഇനി ശേഷിക്കുന്ന മത്സരങ്ങളില്‍ കളിക്കാത്ത വിദേശ താരങ്ങളുടെ സാലറി വെട്ടിക്കുറയ്ക്കാനൊരുങ്ങി ബിസിസിഐ രംഗത്ത് . പാതി വേതനം മാത്രം നല്‍കാനാണ് ആലോചനയെന്ന് ഇന്‍സൈഡ് സ്‌പോര്‍ട്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഐപിഎല്ലില്‍ ഇനി ശേഷിക്കുന്ന മത്സരങ്ങള്‍ യുഎഇയില്‍ പൂര്‍ത്തിയാക്കാനുള്ള തയ്യാറെടുപ്പുകളിലാണ് ബിസിസിഐ ഇപ്പോള്‍ . വിദേശതാരങ്ങളുടെ സേവനം പൂര്‍ണതോതില്‍ ഉണ്ടാകില്ലെന്ന് ഏതാണ്ട് ഉറപ്പിലാണ്. താരങ്ങള്‍ക്ക് വിശ്രമം നല്‍കിയാലും ടി20 ലോകകപ്പിനും ആഷസിനും മുന്‍പ് ഐപിഎല്ലിന് അയക്കില്ലെന്ന കര്‍ശന നിലപാടിലാണ് ഇംഗ്ലണ്ട് ഇപ്പോള്‍.

Related Articles

Back to top button