IndiaLatest

ഭക്ഷണം വൈകി; വളര്‍ത്തുനായ്ക്കള്‍ ജീവനക്കാരനെ കടിച്ചുകൊന്നു

“Manju”

ഭക്ഷണം വൈകി; വളർത്തുനായ്ക്കൾ ജീവനക്കാരനെ കടിച്ചുകൊന്നു - Real News Kerala

ശ്രീജ.എസ്

ഭക്ഷണം നല്‍കാന്‍ വൈകിയ ഫാം ഹൗസ് ജീവനക്കാരനെ റോട്‌വീലര്‍ ഇനത്തില്‍പ്പെട്ട 2 വളര്‍ത്തു നായ്ക്കള്‍ കടിച്ചു കൊന്നു. ചിദംബരത്ത് പ്രാദേശിക കോണ്‍ഗ്രസ് നേതാവ് വിജയസുന്ദരത്തിന്റെ ഫാം ഹൗസിലെ ജീവനക്കാരന്‍ ജീവാനന്ദമാണ് (58) മരിച്ചത്.
രാവിലത്തെ ഭക്ഷണം ജോലിത്തിരക്കു മൂലം വൈകിയതിനാല്‍ ഉച്ചയ്ക്കു നല്‍കാന്‍ ജീവനക്കാരന്‍ എത്തിയപ്പോഴാണ് ആക്രമണം. ഓടിയപ്പോള്‍ പിന്തുടര്‍ന്നെത്തി കഴുത്തും തലയും കടിച്ചുപറിച്ചു.
ആഴത്തിലുള്ള മുറിവാണു മരണകാരണമെന്നും അസ്വാഭാവിക മരണത്തിനു കേസെടുത്തതായും പൊലീസ് അറിയിച്ചു. അക്രമ സ്വഭാവം കൂടിയ നായ്ക്കളാണു റോട്‌വീലറുകള്‍.

Related Articles

Back to top button