India

വാക്‌സിൻ എടുക്കുന്നവർക്ക് തമിഴ് നാട്ടിൽ സമ്മാന പെരുമഴ

“Manju”

ചെന്നൈ: വാക്‌സിൻ എടുക്കാൻ വിസമ്മതിക്കുന്ന ആളുകൾക്ക് സമ്മാനങ്ങൾ കൂടി നൽകുന്നത് അമേരിക്ക ഉൾപ്പെടെ പല രാജ്യങ്ങളിലും നടന്നിരുന്നു. ഒരു ഡോസ് വാക്‌സിന് എങ്കിലും സ്വികരീക്കുന്നവർക്ക് ബിയർ ആയിരുന്നു ജോ ബൈഡൻ വാഗ്ദാനം ചെയ്തത്. എന്നാൽ ഇപ്പോൾ തമിഴ്‌നാട്ടിലെ കരൂർ ജില്ലയിലെ ജനങ്ങളും വാക്‌സിന് ഓഫറുകൾക്ക് പുറകെയാണ്.

ഞായറാഴ്ച നടത്തുന്ന മെഗാ വാക്സിൻ ഡ്രൈവിൽ വാക്‌സിനേഷൻ എടുക്കുന്ന ആളുകൾക്ക് സമ്മാന പെരുമഴയാണ് തമിഴ്‌നാട് സർക്കാർ വാഗ്ദാനം ചെയ്യുന്നത്. വാഷിംഗ് മെഷീൻ മുതൽ ഗ്രൈൻഡർ, മിക്‌സർ ഗ്രൈൻഡർ, പ്രഷർ കുക്കർ, പാത്രങ്ങൾ എന്നിവയാണ് സമ്മാനമായി നൽകുന്നത്.

ജില്ലയിൽ നടക്കുന്ന അഞ്ചാമത്തെ മെഗാ വാക്‌സിൻ ഡ്രൈവാണിത്.മെഗാ വാക്‌സിനേഷൻ ഡ്രൈവിന്റെ ഭാഗമായി ജില്ലാ ഭരണകൂടം വാക്‌സിനേഷൻ എടുക്കുന്ന എല്ലാവർക്കും നറുക്കെടുപ്പിലൂടെയാണ് സമ്മാനങ്ങൾ നൽകുന്നത്. കൂടാതെ ക്യാമ്പുകളിൽ വാക്‌സിനേഷനായി ആളുകളെ കൊണ്ടുവരുന്ന സന്നദ്ധപ്രവർത്തകർക്ക് അഞ്ച് രൂപ വീതവും പ്രോത്സാഹന സമ്മാനവും നൽകും.

വാഷിംഗ് മെഷീനാണ് ഒന്നാം സമ്മാനം, രണ്ടാം സമ്മാനം ഗ്രൈൻഡറും മൂന്നാം സമ്മാനം മിക്‌സർ ഗ്രൈൻഡറുമായിരിക്കും. പ്രഷർ കുക്കറുകൾ ഉൾപെടെ 24 സമ്മാനങ്ങൾ വേറെയും ഉണ്ടായിരിക്കും. കൂടാതെ 100 പ്രോത്സാഹന സമ്മാനങ്ങളും ഉണ്ടാകുമെന്നും ജില്ലാ കളക്ടർ അറിയിച്ചു. ക്യാമ്പുകളിൽ വാക്‌സിനേഷനായി ആളുകളെ കൊണ്ടുവരുന്ന 25 ലധികം സന്നദ്ധപ്രവർത്തകരുടെ പേരും നറുക്കെടുപ്പിൽ ഉൾപ്പെടുത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.

കൂടുതൽ ആളുകളെ വാക്‌സിനേഷനായി കൊണ്ടുവരാനുളള കരൂർ ജില്ലാ ഭരണകൂടം നടത്തുന്ന ശ്രമങ്ങളെ സംസ്ഥാന ആരോഗ്യ മന്ത്രി എംഎ സുബ്രഹ്മണ്യൻ അഭിനന്ദിച്ചു. ഇതൊരു നല്ല ശ്രമമാണ്. ജില്ലാ ഭരണകൂടങ്ങളും ആരോഗ്യ വകുപ്പും നൽകിയ പിന്തുണയാണ് വാക്‌സിനേഷൻ ക്യാമ്പുകളുടെ വിജയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എല്ലാ ആഴ്ചയും 50 ലക്ഷം ഡോസ് വാക്‌സിൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. ജില്ലാ ഭരണകൂടങ്ങളുടെ പിന്തുണയോടെ വർഷാവസാനം ആക്കുമ്പോഴേക്കും സംസ്ഥാനത്തെ മുഴുവൻ ജനങ്ങളും ഒരു ഡോസ് വാക്‌സിന് സ്വികരീക്കണമെന്ന ലക്ഷ്യം കൈവരിക്കാനുള്ള വഴിയിലാണ് സംസ്ഥാനം.

Related Articles

Back to top button