KeralaLatestThiruvananthapuram

എസ്.പി.ഫോര്‍ട്ട് ആശുപത്രിക്കുസമീപം പെട്രോള്‍ പമ്പിന്റെ ഓഫീസിന് തീപിടിത്തം

“Manju”

ശ്രീജ.എസ്

 

തിരുവനന്തപുരം: എസ്.പി.ഫോര്‍ട്ട് ആശുപത്രിക്കുസമീപം പെട്രോള്‍ പമ്പിന്റെ ഓഫീസിന് ഞായറാഴ്ച രാത്രി 10.30-ന് തീപിടിത്തം ഉണ്ടായിരിക്കുന്നു. ഓഫീസ് മുറി പൂര്‍ണമായും കത്തിനശിച്ചിരിക്കുന്നു. ഭൂമിക്കടിയിലെ പെട്രോള്‍ സംഭരണ ടാങ്കിലേക്ക് തീപടരാതിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവാക്കുകയാണ് ഉണ്ടായത്.
പഴവങ്ങാടിയില്‍ നിന്ന്‌ എസ്.പി.ഫോര്‍ട്ട് ആശുപത്രിയിലേക്കുള്ള പത്മവിലാസം റോഡിലെ പെട്രോള്‍ പമ്പിന്റെ ഓഫീസിനാണ് തീപിടിച്ചിരിക്കുന്നത്. രാത്രി ഒമ്പതരയോടെ ജീവനക്കാര്‍ പമ്പ് പൂട്ടിപ്പോയശേഷമാണ് അപകടം നടന്നിരിക്കുന്നത്. ഓഫീസ് മുറിയില്‍ ഉണ്ടായിരുന്ന എന്‍ജിന്‍ ഓയില്‍, സെര്‍വര്‍, കംപ്യൂട്ടര്‍, മറ്റ് അനുബന്ധരേഖകള്‍ എന്നിവ പൂര്‍ണമായി കത്തിനശിച്ചു.

തീപ്പിടിത്തം കണ്ട പ്രദേശവാസികള്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ചെങ്കല്‍ച്ചൂളയില്‍ നിന്ന്‌ അഗ്നിരക്ഷാസേനയെത്തി തീ അണച്ചിരിക്കുന്നത്. അഗ്നിരക്ഷാസേന എത്തിയപ്പോഴേക്കും ഓഫീസ് മുറിയുടെ ഭൂരിഭാഗവും കത്തി നശിച്ചിരുന്നു. പമ്പില്‍ പെട്രോള്‍ സ്റ്റോക്ക് ഉണ്ടായിരുന്നില്ല, ഡീസല്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇതിനാലാണ് പമ്പ് പതിവിലും നേരത്തെ പൂട്ടിയത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

Related Articles

Back to top button