KeralaLatestPalakkad

നിരീക്ഷണ കാലാവധി കഴിഞ്ഞയാള്‍ക്ക് കൊറോണ

“Manju”

ശ്രീജ.എസ്

ഒറ്റപ്പാലം: നിരീക്ഷണ കാലാവധി കഴിഞ്ഞയാള്‍ക്ക് കൊറോണ ബാധ സമ്പര്‍ക്കത്തില്‍ ഉള്‍പ്പെട്ട ആറുപേരെ നിരീക്ഷണത്തിലാക്കി. പാലപ്പുറം പല്ലാര്‍മംഗലം സ്വദേശിയായ 43കാരനാണ് കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ചത്.

ഇതിനെ തുടര്‍ന്ന് അഞ്ച് ബന്ധുക്കളെയും സുഹൃത്തിനേയുമാണ് നിരീക്ഷണത്തിലാക്കിയത്. കോയമ്പത്തൂരില്‍ നിന്ന് ബൈക്കിലെത്തിയ ഇയാള്‍ നഗരത്തിലെ സ്വകാര്യ ലോഡ്ജിലാണ് 14 ദിവസം കഴിഞ്ഞത്. കാലാവധി പൂര്‍ത്തിയാക്കി വീട്ടിലെത്തിയ ദിവസമാണ് രോഗം സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ചെങ്കിലും ആരോഗ്യവകുപ്പിന് ഇയാളുടെ വിലാസവുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം വന്നതോടെ ആളെ തിരിച്ചറിയാനായിരുന്നില്ല. തുടര്‍ന്ന് നടന്ന പരിശോധനയിലാണ് നിരീക്ഷണ കാലാവധി കഴിഞ്ഞ് വീട്ടിലേക്ക് പോയ ആളാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് വെള്ളിയാഴ്ച രാത്രി ഇയാളെ ജില്ലാശുപത്രിയിലേക്ക് മാറ്റി.

Related Articles

Back to top button