LatestPathanamthitta

ഗണേഷ്‌കുമാറിന്റെ വാഹനത്തിന് നേരെ കല്ലേറ്

“Manju”

യൂത്ത് കോൺഗ്രസ് പ്രവർത്തകർ കസ്റ്റഡിയിൽ ; പത്തനാപുരത്ത് നാളെ ഹർത്താൽ

കൊല്ലം : എംഎൽഎ ഗണേഷ് കുമാറിന്റെ വാഹനത്തിന് നേരെ കല്ലേറ്. ചവറയിൽ വെച്ചായിരുന്നു സംഭവം. യൂത്ത് കോൺഗ്രസ് പ്രവർത്തകർ് കരിങ്കൊടി കാട്ടി വാഹനത്തിന് നേരെ ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തിൽ അഞ്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു.

കല്ലേറിൽ വാഹനത്തിന്റെ ചില്ല് തകർന്നു. എംഎൽഎയുടെ പിഎ കോട്ടത്തല പ്രദീപിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇന്ന് രാവിലെയും യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഗണേഷ് കുമാറിന്റെ വീട്ടിലേക്ക് മാർച്ച് നടത്തിയിരുന്നു. തുടർന്ന് സംഘർഷവും നടന്നു. ബാരിക്കേഡ് തകർത്ത് മുന്നോട്ട് പോയ പ്രവർത്തകരെ പോലീസ് തടഞ്ഞതിനെത്തുടർന്നാണ് സംഘർഷമുണ്ടായത്. സംഘർഷത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സാജുഖാൻ ഉൾപ്പെടെയുള്ളവർക്ക് പരിക്ക് പറ്റിയിരുന്നു.

സംഘർഷത്തിൽ പ്രതിഷേധിച്ച് നാളെ പത്തനാപുരം പഞ്ചായത്തിൽ കോൺഗ്ര്‌സ് ഹർത്താൽ ആഹ്വാനം ചെയ്തിരിക്കുകയാണ്. രാവിലെ ആറ് മണി മുതൽ വൈകീട്ട് ആറ് മണി വരെയാണ് ഹർത്താൽ.

Related Articles

Back to top button