LatestThiruvananthapuram

അപേക്ഷ ക്ഷണിച്ചു

“Manju”

തിരുവനന്തപുരം : സാമൂഹിക സേവന സന്നദ്ധ രംഗത്ത് പ്രവർത്തിക്കാൻ താത്പര്യമുളള 100 യുവജനങ്ങൾക്ക് കേന്ദ്ര യുവജന കായിക മന്ത്രാലയത്തിൽ കീഴിലുളള ജില്ലാ നെഹ്റു യുവ കേന്ദ്രയിൽ മെന്റ്‌റർമാരായി പ്രവർത്തിക്കാൻ അവസരം. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വികസനപരിപാടികളെക്കുറിച്ചുളള വിവരങ്ങൾ ഗ്രാമതലത്തിൽ എത്തിക്കാനും ബോധവത്ക്കരണ പരിപാടികൾ സംഘടിപ്പിക്കുകയുമാണ് ലക്ഷ്യം. തിരഞ്ഞെടുക്കപ്പെട്ടവർക്ക് പരിശീലനം, ഐഡന്റിറ്റി കാർഡ്, ഒരു വർഷം പ്രവർത്തിക്കാൻ അവസരം എന്നിവ ലഭിക്കുന്നതാണ്. പ്രവർത്തനകാലാവധി പൂർത്തിയാക്കുന്നവർക്ക് ഇന്റേൺഷിപ്പിന് തത്തുല്യമായ പ്രവർത്തി പരിചയ സർട്ടിഫിക്കറ്റ് നൽകും. താത്പര്യമുളള 18 നും 25 നും മദ്ധ്യേ പ്രായമുളളവർ 9495905999 എന്ന വാട്ട്സ് നമ്പരിൽ പേര്, പഞ്ചായത്തിന്റെ പേര്, മൊബൈൽ നമ്പർ എന്നിവ ജനുവരി 30നു മുമ്പായി അയച്ചു തരണമെന്ന് ജില്ലാ യൂത്ത് കോ-ഓർഡിനേറ്റർ അറിയിച്ചു.

Related Articles

Back to top button