IndiaKeralaLatest

തോല്‍വി അംഗീകരിക്കുന്നു: കാപ്പന്റെ വിജയം വോട്ടു കച്ചവടത്തിലൂടെ: ജോസ് കെ. മാണി

“Manju”

തോല്‍വി അംഗീകരിക്കുന്നു: കാപ്പന്റെ വിജയം വോട്ടു കച്ചവടത്തിലൂടെ: ജോസ് കെ.  മാണി | Jose K. Mani| press meet
കോട്ടയം: പാലായിലെ തോൽവി അംഗീകരിക്കുന്നുവെന്നും കാപ്പന്റെ വിജയം വോട്ട് കച്ചവടത്തിലൂടെയാണെന്നും കേരള കോൺഗ്രസ് ചെയർമാനും പാലായിലെ എൽ.ഡി.എഫ്. സ്ഥാനാർഥിയുമായ ജോസ് കെ. മാണി. കോട്ടയത്ത് തിരഞ്ഞെടുപ്പ് ഫലം അറിഞ്ഞ ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള ചരിത്രം തിരുത്തിയെഴുതുവാൻ ഈ തിരഞ്ഞെടുപ്പിലൂടെ കഴിഞ്ഞു. ഇടത് സർക്കാരിന് തുടർ ഭരണം ലഭിക്കുവാനും അതിൽ കേരള കോൺഗ്രസ് പാർട്ടിയ്ക്കും പങ്കു ചേരുവാൻ കഴിഞ്ഞു എന്നുള്ളതിൽ അഭിമാനം ഉണ്ട്. പാലായിൽ പരാജയപ്പെട്ടു എന്നത് അംഗീകരിക്കുന്നു.യു.ഡി.എഫിന്റെ സ്ഥാനാർഥിയെ അംഗീകരിക്കുന്നു. പക്ഷേ, ഈ വിജയത്തിന് പിന്നിൽ വലിയ വോട്ട് കച്ചവടം ഉണ്ട്. ബി.ജെ.പിയുമായി വോട്ട് കച്ചവടം നടത്തിയെന്നും ജോസ് കെ. മാണി.

Related Articles

Back to top button