InternationalLatest

പാകിസ്താനിൽ നിന്നും മോചനം വേണം; സിന്ധിലെ റാലിയിൽ അണിനിരന്നത് ആയിരങ്ങൾ

“Manju”

ഇസ്ലാമാബാദ്: പാകിസ്താനിൽ നിന്നും മോചനം ആവശ്യപ്പെട്ട് സിന്ധിൽ റാലി. ആയിരങ്ങൾ പങ്കെടുത്ത റാലിയുടെ മുൻനിരയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പോസ്റ്റർ ഉയർത്തിയത് ശ്രദ്ധേയമായി. സിന്ധിലെ സാൻ ടൗണിലാണ് റാലി സംഘടിപ്പിച്ചത്.

പ്രധാനമന്ത്രിയ്ക്ക് പുറമെ മറ്റ് ലോക നേതാക്കളുടെ പോസ്റ്ററുകളും റാലിയിൽ ഉയർന്നു. സ്വാതന്ത്ര്യം ആവശ്യപ്പെട്ട് സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരാണ് തെരുവിലിറങ്ങിയത്. പാകിസ്താനിൽ നിന്നും മോചനം ആവശ്യപ്പെട്ട് മുദ്രാവാക്യങ്ങൾ മുഴക്കിയ ജനങ്ങൾ ലോകനേതാക്കൾ വിഷയത്തിൽ ഇടപെടണമെന്ന ആവശ്യമാണ് മുന്നോട്ടുവെച്ചത്.

സിന്ധു നദീതട സംസ്‌കാരത്തിന്റെയും വേദങ്ങളുടെയും ഈറ്റില്ലമാണ് സിന്ധ്. ബ്രിട്ടീഷുകാർ അനധികൃതമായി കൈയ്യേറിയ സിന്ധ് മേഖലയെ 1947ൽ പാകിസ്താന് കൈമാറിയതാണെന്നും റാലിയിൽ പങ്കെടുത്തവർ പറഞ്ഞു. നേരത്തെ മുതൽ തന്നെ പാകിസ്താൻ സിന്ധിൽ നടത്തിവരുന്ന കൈയ്യേറ്റങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും വിവിധ സംഘടനകൾ അന്താരാഷ്ട്ര വേദികളിൽ ഉയർത്തിയിരുന്നു.

Related Articles

Back to top button