IndiaLatest

തൊഴിലാളികളുടെ മേല്‍ ട്രക്ക് പാഞ്ഞുകയറി; 15പേര്‍ മ​രിച്ചു

“Manju”

ശ്രീജ.എസ്

അഹമ്മദാബാദ്: ഉറങ്ങിക്കിടന്ന കുടിയേറ്റതൊഴിലാളികളുടെ മേല്‍ ട്രക്ക് പാഞ്ഞുകയറി 15പേര്‍ ചതഞ്ഞുമരിച്ചു. 18പേരാണ് സംഘത്തിലുണ്ടായിരുന്നത് എന്നാണ് റിപ്പോര്‍ട്ട്. 12പേര്‍ തല്‍ക്ഷണം മരിക്കുകയായിരുന്നു. പരിക്കേറ്റവരെ അടുത്തുളള ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ നില ഗുരുതരമെന്നാണ് അറിയുന്നത്. സൂറത്തിന് അറുപതുകിലോമീറ്റര്‍ അകലെ കൊസാമ്പ ഗ്രാമത്തില്‍ പുലര്‍ച്ചെയോടെയായിരുന്നു ദാരുണ സംഭവം.

രാജസ്ഥാനില്‍ നിന്നുളള കുടിയേറ്റതൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. കരിമ്പുമായി എത്തിയ ട്രാക്ടര്‍ ഇടിച്ചതിനെത്തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട ട്രക്ക് ഫുട്പാത്തിനുസമീപത്തായി ഉറങ്ങിക്കിടക്കുകയായിരുന്ന തൊഴിലാളികളുട‌െ മേല്‍ പാഞ്ഞുകയറുകയായിരുന്നു. ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

Related Articles

Back to top button