IndiaLatest

ജമ്മു കശ്മീരിൽ നുഴഞ്ഞു കയറ്റ ശ്രമം ; ഭീകരനെ സൈന്യം വധിച്ചു

“Manju”

ശ്രീനഗർ : ജമ്മു കശ്മീരിൽ നുഴഞ്ഞു കയറ്റ ശ്രമം പരാജയപ്പെടുത്തി ഇന്ത്യൻ സൈന്യം. ഭീകരനെ വധിച്ചു. ബരാമുള്ള ജില്ലയിലായിരുന്നു സംഭവം.

വധിച്ച ഭീകരനെ തിരിച്ചറിഞ്ഞിട്ടുണ്ട്. കുന്ദിബാർജല കമാൽകോട്ടെ സ്വദേശി സർഫാർ മിർ (56) ആണ് കൊല്ലപ്പെട്ടതെന്ന് സൈന്യം അറിയിച്ചു. ഇയാളുടെ പക്കൽ നിന്നും തോക്കും ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടുണ്ട്.

ഉറി സെക്ടറിലെ നിയന്ത്രണ രേഖയ്ക്ക് സമീപമാണ് നുഴഞ്ഞു കയറ്റ ശ്രമം ഉണ്ടായത്. ഇത് സൈന്യത്തിന്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തടയാൻ എത്തിയ സൈനികർക്ക് നേരെ സർഫാർ മിർ വെടിയുതിർത്തു. തുടർന്ന് നടത്തിയ പ്രത്യാക്രമണത്തിലാണ് ഇയാൾ കൊല്ലപ്പെട്ടത്.

Related Articles

Back to top button