LatestThiruvananthapuram

തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന്; കരാർ ഒപ്പുവെച്ചു

“Manju”

ന്യൂഡൽഹി: തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതല ഇനി അദാനി ഗ്രൂപ്പിന്. വിമാനത്താവളത്തിന്റെ നടത്തിപ്പ് കരാർ അദാനി ഗ്രൂപ്പുമായി ഒപ്പുവെച്ചെന്ന് എയർപോർട്ട് അതോറിറ്റി അറിയിച്ചു. ട്വിറ്ററിലൂടെയാണ് എയർപോർട്ട് അതോറിറ്റി ഇക്കാര്യം വ്യക്തമാക്കിയത്.

50 വർഷത്തേക്കാണ് കരാർ ഒപ്പുവെച്ചിരിക്കുന്നത്. ജയ്പൂർ, ഗുവാഹത്തി വിമാനത്താവളങ്ങളുടെ കരാറുകളും അദാനി ഗ്രൂപ്പുമായി ഒപ്പുവെച്ചിട്ടുണ്ട്. ഈ വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചുമതല, ഓപ്പറേഷൻസ്, വികസനം എന്നിവയെല്ലാം ഇനി അദാനി എയർപോർട്ട്‌സ് ലിമിറ്റഡിനായിരിക്കും.

തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് നൽകാൻ കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനിച്ചത്. വിമാനത്താവളത്തിന്റെ നടത്തിപ്പ്, വികസനം, നവീകരണം തുടങ്ങിയ കാര്യങ്ങൾ പൊതുസ്വകാര്യ പങ്കാളിത്തത്തിൽ നടത്തുന്നതിന്റെ ഭാഗമായാണ് നടപടി.

Related Articles

Back to top button