KeralaLatestThiruvananthapuram

വെഞ്ഞാറമൂട് ഡിപ്പോയിൽ നിന്നുള്ള ആദ്യ BOND സർവീസ് 07/09/2020 തിങ്കളാഴ്ച രാവിലെ 8.30ന്

“Manju”

കൃഷ്ണകുമാര്‍ സി

വെഞ്ഞാറമൂട്: കോവിഡ്‌ 19 പ്രതിസന്ധി മൂലം നിരവധി കെ.എസ്.ആർ.ടി.സി സർവീസുകൾ 1 പ്രവർത്തിപ്പിക്കാൻ കഴിയുന്നില്ല. ഇപ്പോൾ സർക്കാർ ‘ബസ്സ് ഓൺ ഡിമാൻഡ് (BOND)എന്ന പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്.
ഈ പദ്ധതി പ്രകാരം വാമനപുരം നിയോജക മണ്ഡലത്തിലെ വെഞ്ഞാറമൂട് ഡിപ്പോയിൽ നിന്നുള്ള ആദ്യ BOND സർവീസ് 07/09/2020 തിങ്കളാഴ്ച രാവിലെ 8.30ന് കല്ലറ നിന്നും ആരംഭിക്കുകയാണ്. സർവീസ് അഡ്വ.ഡി.കെ.മുരളി എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്യും. കല്ലറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ജി.ശിവദാസൻ, ജില്ലാ പഞ്ചായത്ത് മെമ്പർ അഡ്വ.എസ്.എം റാസി വാർഡ് മെമ്പർ ശ്രീമതി.ദീപ ഭാസ്‌ക്കർ, വെഞ്ഞാറമൂട് ATO ശ്രീ.ബി.എസ് ഷിജു, ബസ് ഫാൻസ് അംഗങ്ങൾ, കെ.എസ്.ആർ.ടി.സി അധികൃതർ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുക്കും.

ബസ് ഷെഡ്യൂൾ

8.30 AM കല്ലറ-തിരുവനന്തപുരം
5.15 PM തിരുവനന്തപുരം-കല്ലറ

Related Articles

Back to top button