KeralaLatest

ഓ​ണ്‍​ലൈ​ന്‍ വാ​യ്പ ത​ട്ടി​പ്പ് കേസ്; അ​ന്വേ​ഷ​ണ​ത്തി​ന് ക്രൈം​ബ്രാ​ഞ്ച് പ്ര​ത്യേ​ക​സം​ഘം

“Manju”

സിന്ധുമോൾ. ആർ

തി​രു​വ​ന​ന്ത​പു​രം: ഓ​ണ്‍​ലൈ​ന്‍ വാ​യ്പ ത​ട്ടി​പ്പി​ല്‍ അ​ന്വേ​ഷ​ണ​ത്തി​ന് ക്രൈം​ബ്രാ​ഞ്ച് പ്ര​ത്യേ​ക​സം​ഘം. ക്രൈംബ്രാഞ്ച് എറണാകുളം റേഞ്ച് ഐജി ​ഗോപേഷ് അ​ഗര്‍വാളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. ഇത് സംബന്ധിച്ച്‌ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉത്തരവിറക്കി. സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ റ​ജി​സ്റ്റ​ര്‍ ചെ​യ്ത 11 കേ​സു​ക​ളും പ്ര​ത്യേ​ക​സം​ഘ​ത്തി​ന് കൈ​മാ​റും.

എറണാകുളം റേഞ്ച് ഡിഐജി കാളിരാജ് മഹേഷ്കുമാര്‍, ക്രൈംബ്രാഞ്ച് എസ്പിമാരായ സാബു മാത്യു, എം. ജെ സോജന്‍, ഡിവൈഎസ്പിമാരായ പി. വിക്രമന്‍, കെ. ആര്‍ ബിജു, അനില്‍ കുമാര്‍ എന്നിവര്‍ സംഘത്തിലുണ്ടാകും. തട്ടിപ്പുസംഘത്തിന് മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തു നിന്നും സഹായം ലഭിക്കുന്നുണ്ടെന്ന് സംശയം ഉള്ളതിനാല്‍ മറ്റ് സംസ്ഥാനങ്ങളിലെ പൊലീസ്, സിബിഐ, ഇന്റര്‍പോള്‍ എന്നിവരുടെ സഹായത്തോടെയായിരിക്കും അന്വേഷണം. വിവിധ സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ വിവരങ്ങള്‍ പ്രത്യേക സംഘം ഉടന്‍ ശേഖരിക്കും.

Related Articles

Back to top button