Latest

സൗദിയില്‍ 1,256 പേര്‍ക്ക് കോവിഡ്

“Manju”

സൗദിയില്‍ 1,256 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1,155 രോഗമുക്തിയും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ കോവിഡ് രോഗികളുടെ ആകെ എണ്ണം 5,16,949 ഉം ആകെ രോഗമുക്തരുടെ എണ്ണം 4,97,965 ഉം ആയി. ഇന്ന് 14 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ മരണം 8,155 ആയി.വിവിധ ആശുപത്രികളിലും മറ്റുമായി 10,829 രോഗികള്‍ നിലവില്‍ ചികിത്സയിലുണ്ട്. ഇവരില്‍ 1,385 പേരുടെ നില ഗുരുതരമാണ്. ചികിത്സയില്‍ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.32 ശതമാനവും മരണനിരക്ക് 1.58 ശതമാനവുമാണ്.

Related Articles

Back to top button