IndiaKeralaLatest

കേരളത്തില്‍ നിന്നും മന്ത്രി ജി. ആര്‍. അനില്‍ എത്തി; വരവേല്‍ക്കാന്‍ തമിഴ്നാട് മന്ത്രി മനോ തങ്കരാജ്

“Manju”

 

ചെന്നൈ : ശാന്തിഗിരി ആശ്രമത്തിന്റെ ചെന്നൈ രജത ജൂബിലി ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്ത് നിന്നും ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആര്‍. അനില്‍ ചെന്നൈയിലെത്തി. വിമാനത്താവളത്തിലെത്തിയ അദ്ധേഹത്തെ തമിഴനാട് ക്ഷീര വികസന മന്ത്രി മനോ തങ്കരാജ് ബൊക്കൈ നല്‍കി സ്വീകരിച്ചു. കേരള സര്‍ക്കാര്‍ പ്രതിനിധി അനു.പി.ചാക്കോയും ശാന്തിഗിരി ആശ്രമം പബ്ലിക് റിലെഷന്‍സ് അസിസ്റ്റന്റ് ജനറൽ മാനേജര്‍ മനോജ്.ഡി യും സന്നിഹിതരായിരുന്നു. പ്രഭാതഭക്ഷണത്തിനു ശേഷം മന്ത്രിയും സംഘവും ചെയ്യൂര്‍ ബ്രാഞ്ചാശ്രമത്തിലേക്ക് യാത്ര തിരിച്ചു.

ഇന്ന് രാവിലെ 11 മണിക്കാണ് പൊതുസമ്മേളനം. രജതജൂബിലി സമ്മേളനം മന്ത്രി മനോ തങ്കരാജ് ഉദ്ഘാടനം ചെയ്യും. ചെയ്യൂര്‍ എം.പി ജി. സെല്‍വൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കേരള സംസ്ഥാന ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ വിശിഷ്ടാതിഥിയാകും. ‘മക്കള്‍ ആരോഗ്യം; മെഡിക്കല്‍ ക്യാമ്പുകളുടെ ഉദ്ഘാടനം തലൈവാസല്‍ വിജയ് നിര്‍വ്വഹിക്കും. പനിയൂര്‍ ബാബു എം .എല്‍.എ മുഖ്യപ്രഭാഷണം നടത്തും.

സ്വാമി ചൈതന്യ, സ്വാമി നിര്‍മ്മോഹാത്മ, സ്വാമി ഗുരുരത്നം, സ്വാമി സ്നേഹാത്മ, ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് ചെന്നൈ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ.സാമുവല്‍ മാര്‍ തിയോഫിലിസ്, സിസ്റ്റര്‍ ജാന്‍സി (ബ്രഹ്മകുമാരീസ്) എന്നിവര്‍ ചടങ്ങില്‍ മഹനീയ സാന്നിദ്ധ്യമാകും.

മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍, മുന്‍ എം.പി. വിജില സത്യനാഥ്, , കോണ്‍ഗ്രസ് അഖിലേന്ത്യാ സെക്രട്ടറി വിശ്വനാഥന്‍ പെരുമാള്‍, ബി.ജെ.പി. ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്,ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സിദ്ധ ഡയറക്ടര്‍ ജനറല്‍ പ്രൊഫ.ഡോ. ആര്‍.മീനകുമാരി, ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഡോ. ഡി. കെ. സൗന്ദരരാജന്‍, ശാന്തിഗിരി ആശ്രമം ആര്‍ട്സ് & കള്‍ച്ചര്‍ വിഭാഗം അഡ്വൈസറി കമ്മിറ്റി പേട്രണ്‍ ഡോ.റ്റി.എസ്. സോമനാഥന്‍, കൗണ്‍സിലര്‍മാരായ സുബ്ബലക്ഷ്മി ബാബു, കുഞ്ഞിക്കാട്ട് രാമചന്ദ്രന്‍, മധുരാന്ദകം ഗവ.ഹോസ്പിറ്റല്‍ പീഡിയാക്ട്രീഷ്യന്‍ ഡോ. പ്രവീണ്‍ കുമാര്‍, ചെയ്യൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ആര്‍.സെന്തില്‍ കുമാര്‍, ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം സീനിയര്‍ കണ്‍വീനര്‍ അഡ്വ.കെ.രാജേഷ്, മാത‍ൃമണ്ഡലം ചെന്നൈ റീജ്യണല്‍ കമ്മിറ്റി കണ്‍വീനര്‍ എസ്. വളര്‍മതി, ചെയ്യൂര്‍ വില്ലേജ് പബ്ലിക് വെല്‍ഫയര്‍ അസോസിയേഷന്‍ പ്രസിഡന്റ് സി.കനകസഭൈ, ദ്രവീഡിയന്‍ മൂവ്മെന്റ് പ്രഭാഷകന്‍ നഞ്ചില്‍ സമ്പത്ത് , ശാന്തിഗിരി ആശ്രമം ചെയ്യൂര്‍ ബ്രാഞ്ച് കോര്‍ഡിനേഷന്‍ കമ്മിറ്റി സീനിയര്‍ കോര്‍ഡിനേറ്റര്‍ ഡി.ഭക്തന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും

Related Articles

Back to top button