KeralaLatest

സംസ്ഥാനത്ത് കാലവര്‍ഷം തുടരുന്നു; കനത്ത മഴയില്‍ നാശനഷ്ടം

“Manju”

ശ്രീജ.എസ്

വടക്കന്‍ കേരളത്തില്‍ മിക്കയിടങ്ങളിലും ശക്തമായ മഴ തുടരുകയാണ്. നിരവധി വീടുകള്‍ തകര്‍ന്നു. മലയോര മേഖലകളില്‍ മണ്ണിടിച്ചില്‍ ഭീഷണിയും നില നില്‍ക്കുകയാണ്. അടുത്ത മൂന്ന് മണിക്കൂറിനിടെ സംസ്ഥാനത്ത് ചിലയിടങ്ങളില്‍ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ഉള്ള കാറ്റിനും, മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കാലവര്‍ഷക്കെടുതിയില്‍ കാസര്‍കോട്ട് യുവാവ് മുങ്ങിമരിച്ചു. മധൂര്‍ വില്ലേജില്‍ മൊഗറില്‍ ഏഴുകുടുംബങ്ങളെ മാറ്റി. പട്ളയില്‍ മൂന്ന് കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. മധുവാഹിനി പുഴ കരകവിഞ്ഞൊഴുകുന്നു. 10 വീടുകള്‍ ഭാഗികമായി തകര്‍ന്നു. ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മലപ്പുറത്ത് മഴ തുടരുന്നുണ്ടെങ്കിലും ശക്തമല്ല. ഭീഷണിയെ തുടര്‍ന്ന് പോത്തുകല്ല് പഞ്ചായത്തിലെ 12 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. ഭൂതാനം എല്‍.പി.സ്കൂളിലെ ക്യാമ്പിലേക്കാണ് ഇവരെ മാറ്റിയത്. കണ്ണൂരില്‍ മഴ കുറഞ്ഞു നില്‍ക്കുകയാണ്. ജില്ലയില്‍ ആകെ 23 കുടുംബങ്ങളില്‍ നിന്നായി 137 പേരെ മാറ്റിപ്പാര്‍പ്പിച്ചു. 2 കക്കയം ഡാമിന്റെ ഷട്ടര്‍ തുറക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് കെഎസ്‌ഇബി അറിയിച്ചു. ജലനിരപ്പ് കൂടുകയാണെങ്കില്‍ ഉച്ചയ്ക്കുശേഷം തുറക്കുന്നതിന് കുറിച്ച്‌ ആലോചിക്കും.

വയനാട്ടില്‍ രാത്രിയില്‍ കനത്ത മഴ പെയ്തു. കേന്ദ്ര ജലകമ്മിഷന്റെ അതിതീവ്ര മഴ മുന്നറിയിപ്പ് ഉണ്ട്. വയനാട്ടിലെ ബാണാസുര സാഗര്‍ അണകെട്ടിന്റെ മൂന്നാമത്തെ ഷട്ടര്‍ 11 മണിക്ക് ഉയര്‍ത്തും. 15 സെന്റീ മീറ്ററാണ് ഷട്ടര്‍ ഉയര്‍ത്തുക. രണ്ട് ഷട്ടറുകള്‍ ഇന്നലെ 15 സെന്റീമീറ്റര്‍ ഉയര്‍ത്തിയിരുന്നു.

Related Articles

Back to top button