InternationalLatest

അമേരിക്കയിലെ ഭരണമാറ്റത്തിൽ പ്രതികരണവുമായി ഇറാൻ

“Manju”

ന്യൂയോർക്ക്: അമേരിക്കയിലെ ഭരണമാറ്റത്തിൽ പ്രതികരണവുമായി ഇറാൻ. തങ്ങളെ ഭരണനിയന്ത്രണങ്ങളാലും ആഗോള സമ്മർദ്ദങ്ങളാലും മുട്ടിലിഴയിക്കാമെന്ന് ധരിച്ചവർ പടിയിറങ്ങി. ഇറാന്റെ ഐക്യരാഷ്ട്ര സഭയിലെ സ്ഥിരം പ്രതിനിധി മജീദ് റാവാഞ്ചിയാണ് പ്രസ്താവന നടത്തിയത്.

‘ഇറാന്റെ യാഥാർത്ഥ്യങ്ങൾ ആർക്കും തള്ളിക്കളയാനാവില്ല. ഇറാനെ അവഗണിക്കാൻ ആരൊക്കെ ശ്രമിച്ചിട്ടുണ്ടോ അതൊക്കെ വെറുതേയായി. പുതിയ അമേരിക്കൻ ഭരണകൂടം ചരിത്രം തിരിച്ചറിയുമെന്ന് കരുതുന്നു. എല്ലാം കാലം തെളിയിക്കും.’ റാവാഞ്ചി പറഞ്ഞു.

ഡൊണാൾഡ് ട്രംപും അദ്ദേഹത്തിനൊപ്പം പ്രവർത്തിച്ച എല്ലാ ഉദ്യോഗസ്ഥന്മാരേയും കാലം ചവറ്റുകുട്ടയിലെറിയുമെന്നാണ് ഇറാൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ജാവേദ് സരീഫ് പറഞ്ഞത്. ജനറൽ സൊലൈമാനിയും മരണപ്പെട്ട ആയിരത്തോളം വരുന്ന ഇറാൻ സൈനികരും എല്ലാവരുടേയും ഓർമ്മകൾ തിളങ്ങി നിൽക്കുമെന്നും സരീഫ് കൂട്ടിച്ചേർത്തു.

Related Articles

Back to top button