KeralaLatestThiruvananthapuram

കോലിയക്കോട് വില്ലേജിൽ മെഡിക്കൽ സർവേ

“Manju”

ശാന്തിഗിരി : ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജിന്റെ ക്ലിനിക്കൽ വിഭാഗത്തിന്റെയും എൻ.എസ്.എസ് യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ” സർവ ശ്രേഷ്ഠ് ഭാരത്”, “ആസാദി കാ അമൃത് മഹോത്സവ്” പദ്ധതികളുടെ ഭാഗമായി കോലിയക്കോട് വില്ലേജിൽ മെഡിക്കൽ സർവേക്ക് നാളെ തുടക്കമാകും . വാർഡ് മെമ്പർമാരുടേയും മാണിക്കൽ ഗ്രാമപഞ്ചായത്തിന്റെയും പൂർണ്ണ സഹകരണത്തോടെ ആരംഭിക്കുന്ന പദ്ധതിയുടെ കോർഡിനേഷൻ ചുമതല അസിസ്റ്റന്റ് പ്രൊഫസർ ഡോ. പ്രകാശ്. എസ്. എൽ നാണ്. ശാന്തിഗിരി വാർഡിൽ നിന്നാണ് സർവെ ആരംഭിക്കുന്നത്. സർവെയെത്തുടർന്ന് ആരോഗ്യ ബോധവത്കരണ പരിപാടികളും സൗജന്യ മെഡിക്കൽ ക്യാമ്പുകളും സംഘടിപ്പിക്കുമെന്ന് പ്രിൻസിപ്പൽ ഇൻ-ചാർജ് ഡോ.പി. ഹരിഹരൻ അറിയിച്ചു.

കൂടൂതൽ വിവരങ്ങൾക്ക്- ഡോ. പ്രകാശ്.എസ്.എൽ, ഫോൺ : 90488 16179

Related Articles

Back to top button