IndiaLatest

62 രാജ്യങ്ങളിലേക്ക് വിസയില്ലാതെ യാത്രചെയ്യാം

“Manju”

ന്യൂഡല്‍ഹി: ഖത്തറും ഒമാനും അടക്കം 62 രാജ്യങ്ങളിലേക്ക് ഇനിമുതല്‍ വിസയില്ലാതെ ഇന്ത്യൻ പാസ്പോര്‍ട്ടുമായി യാത്രചെയ്യാം.. വിസ ഫ്രീയായോ ഓണ്‍ അറൈവല്‍ വിസയിലോ ആണ് യാത്രചെയ്യാനാവുക. ഈയിടെ പുറത്തുവിട്ട 2024-ലെ ഹെൻലി പാസ്പോര്‍ട്ട് സൂചികയില്‍ ഇന്ത്യ 80-ാം സ്ഥാനത്തെത്തിയതോടെയാണ് വിസയില്ലാതെ 62 രാജ്യങ്ങളിലേക്ക് ഇന്ത്യക്കാര്‍ക്ക് യാത്രചെയ്യാനുള്ള അവസരം ലഭിച്ചത്.

തായ്ലൻഡ്, മലേഷ്യ, ഖത്തര്‍, ശ്രീലങ്ക, ഇറാൻ, ജോര്‍ദ്ദാൻ, ഇന്ത്യോനേഷ്യ, മാലദ്വീപ്, മ്യാൻമാര്‍, നേപ്പാള്‍, ഒമാൻ, ഭൂട്ടാൻ, എത്യോപ്യ, കസാഖിസ്താൻ തുടങ്ങി 62 രാജ്യങ്ങളിലേക്കാണ് വിസയില്ലാതെ ഇന്ത്യക്കാര്‍ക്ക് യാത്രചെയ്യാനാവുക.
ഫ്രാൻസ്, ജര്‍മനി, ഇറ്റലി, സിംഗപ്പൂര്‍, സ്പെയിൻ എന്നീ രാജ്യങ്ങളിലെ പാസ്പോര്‍ട്ടുകളാണ് ലോകത്തില്‍ ഏറ്റവും ശക്തമായ പാസ്പോര്‍ട്ടുകളുടെ പട്ടികയില്‍ ആദ്യ സ്ഥാനത്തുള്ളത്. ഈ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിസയില്ലാതെ 194 രാജ്യങ്ങളിലേക്ക് യാത്രചെയ്യാനാകും.
റാങ്കിങില്‍ ഏഴാം സ്ഥാനത്തുള്ള യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിലെ പൗരന്മാര്‍ക്ക് 188 രാജ്യങ്ങളിലേക്കാണ് വിസയില്ലാതെ സഞ്ചരിക്കാനാകുക. ഇന്റര്‍നാഷണല്‍ എയര്‍ ട്രാൻസ്പോര്‍ട്ട് അസോസിയേഷന്റെ ഡാറ്റ അടിസ്ഥാനമാക്കിയാണ് പാസ്പോര്‍ട്ട് സൂചിക റാങ്കിങ് തയ്യാറാക്കിയിരിക്കുന്നത്.

Related Articles

Back to top button