IndiaKeralaLatest

ലോക്സഭ തിരഞ്ഞെടുപ്പ് ഇന്ന് നടക്കുകയാണെങ്കില്‍ ആര് അധികാരത്തില്‍ വരും ? ; മൂഡ് ഓഫ് ദി നേഷന്‍ സര്‍വ്വേ ഫലം പുറത്ത്

“Manju”

ന്യൂഡല്‍ഹി : ‘ഇപ്പോള്‍ ലോക്സഭ തിരഞ്ഞെടുപ്പ് ഇന്ന് നടക്കുകയാണെങ്കില്‍ ആര് അധികാരത്തില്‍ വരും?’ ഇന്ത്യ ടുഡേ കര്‍വി മൂഡ് ഓഫ് ദി നേഷന്‍ സര്‍വ്വേ ഫലം പുറത്ത് വിട്ടു.
ഇപ്പോള്‍ ലോക്സഭ തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ എന്‍ഡിഎയ്ക്ക് 321 സീറ്റുകള്‍ വേറെ വളരെ എളുപ്പത്തില്‍ ലഭിക്കുമെന്ന് സര്‍വ്വേ പറയുന്നു. ബിജെപിക്ക് മാത്രം 272 സീറ്റുകള്‍ ലഭിക്കുമെന്നും സര്‍വ്വേ പറയുന്നു .നേരത്തേ 2019 ല്‍ 357 സീറ്റുകള് നേടിയാണ് എന്‍ഡിഎ അധികാരത്തില്‍ വന്നത്. 46 ശതമാനം വോട്ടുകള്‍ സഖ്യത്തിന് ലഭിച്ചേക്കുമായിരുന്നുവെന്ന് സര്‍വ്വേ പറയുന്നു. നേരത്തേ 45 ശതമാനമായിരുന്നു എന്‍ഡിഎയുടെ വോട്ട് വിഹിതം.
അതേസമയം യുപിഎയ്ക്ക് ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ 94 സീറ്റുകളാണ് സര്‍വ്വേ പ്രവചിക്കുന്നത്. കോണ്‍ഗ്രസിന് ലോക്സഭ തിരഞ്ഞെടുപ്പിലേതിനേക്കാള്‍ ഒരു സീറ്റ് കുറഞ്ഞ് 51 സീറ്റുകള്‍ മാത്രമാണ് സര്‍വ്വേ പ്രവചിക്കുന്നത്. 2021 ജനുവരി 3 മുതല്‍ 13 വരെ രാജ്യത്തുടനീളം മുഖാമുഖം, ടെലിഫോണ്‍ എന്നിവ വഴി 12,232 പേരിലാണ് സര്‍വ്വേ നടത്തിയത്.

Related Articles

Back to top button