IndiaLatest

കമല്‍ ഹാസന്‍ ആശുപത്രി വിട്ടു

“Manju”

ഉലക നായകന്‍ കമല്‍ ഹാസന്‍ മലയാളത്തിലേക്ക് വരുന്നു - Express Kerala

ശ്രീജ.എസ്

ചെന്നൈ: കാലിലെ ശസ്​ത്രക്രിയക്ക്​ ശേഷം നടന്‍ കമല്‍ ഹാസന്‍ ആശുപത്രി വിട്ടു. ചെന്നൈയിലെ ശ്രീ രാമചന്ദ്ര ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. വലതുകാലിലെ അസ്​ഥിയിലുണ്ടായ അണുബാധയെ തുടര്‍ന്നായിരുന്നു ​ അദ്ദേഹം ചികിത്സയില്‍ കഴിഞ്ഞത് .ജനുവരി 19നാണ് ​ കമല്‍ ഹാസനെ ശസ്​ത്രക്രിയക്ക്​ വിധേയമാക്കിയത്.

ഒരാഴ്ചയോളം അദ്ദേഹം വീട്ടില്‍ വിശ്രമത്തില്‍ തുടരും. വിശ്രമശേഷം അദ്ദേഹം സിനിമയിലും രാഷ്​ട്രീയത്തിലും സജീവമാകുമെന്നാണ്​ വിവരം. അതെ സമയം കമല്‍ ഹാസന്റെ ശസ്​ത്രക്രിയ വിജയകരമായിരു​ന്നുവെന്ന്​ മക്കളായ ശ്രുതി ഹാസനും അക്ഷര ഹാസനും നേരത്തെ അറിയിച്ചിരുന്നു. വര്‍ഷങ്ങള്‍ക്ക്​ മുമ്പുണ്ടായ അപകടത്തില്‍ കമല്‍ ഹാസന്​ നേരത്തേ കാലില്‍ ഒരു ശസ്​ത്രക്രിയ നടത്തിയിരുന്നു. അതിന്റെ തുടര്‍ ശസ്​ത്രക്രിയയാണ്​ ഇപ്പോള്‍ നടത്തിയത്​.

Related Articles

Back to top button