InternationalLatest

ചാമ്പ്യന്‍സ് ട്രോഫി പാകിസ്താനില്‍

“Manju”

ദുബായ്: അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐ.സി.സി വരാനിരിക്കുന്ന എട്ട് അന്താരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റുകളുടെ വേദികള്‍ പ്രഖ്യാപിച്ചു. 2024 മുതല്‍ 2031 വരെ നടക്കുന്ന ലോക ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പുകളുടെ വേദികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പാകിസ്താന്‍ ചാമ്പ്യന്‍സ് ട്രോഫിയ്ക്ക് വേദിയാകുന്നു എന്നതാണ് ഇതില്‍ ശ്രദ്ധേയം. 12 രാജ്യങ്ങള്‍ക്കാണ് ടൂര്‍ണമെന്റുകള്‍ നടത്താന്‍ അവസരം ലഭിച്ചിരിക്കുന്നത്. 2024-ല്‍ ആരംഭിക്കുന്ന ട്വന്റി 20 ലോകകപ്പ് അമേരിക്കയിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടത്തും. 2025-ലെ ചാമ്പ്യന്‍സ് ട്രോഫിയാണ് പാകിസ്താനില്‍ വെച്ച് നടത്തുക. ദീര്‍ഘ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് പാകിസ്താന്‍ ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റിന് വേദിയാകുന്നത്.

Related Articles

Back to top button