KeralaLatest

മുളങ്കാടകം ക്ഷേത്രത്തില്‍ തീപിടിത്തം.

“Manju”

Janmabhumi| കൊല്ലം മുളങ്കാടകം ക്ഷേത്രത്തില്‍ തീപിടിത്തം, ചുറ്റമ്പലത്തിന്റെ  മുന്‍ഭാഗം കത്തിനശിച്ചു; ഗോപുരത്തിലെ കെടാവിളക്കില്‍ നിന്ന് ...

ശ്രീജ.എസ്

കൊല്ലം : മുളങ്കാടകം ക്ഷേത്രത്തില്‍ തീപിടിത്തം. ചുറ്റമ്പലത്തിന്റെ മുന്‍ഭാഗം കത്തി നശിച്ചു. ഇന്നു വെളുപ്പിനെ 4 മണിയോടെയാണു ചുറ്റമ്പലത്തിനു മുകളില്‍നിന്നു തീ ഉയരുന്നത് ദേശീയപാതയില്‍ പട്രോളിങ് നടത്തുകയായിരുന്നു പൊലീസ് സംഘത്തിന്റെ ശ്രദ്ധയില്‍ പെട്ടത്. ദേശീയപാതയില്‍നിന്നു കുറച്ച്‌ അകത്തേക്കുള്ള ക്ഷേത്രത്തിന്റെ കോമ്പൌണ്ടില്‍ എത്തി നോക്കുമ്പോഴാണു ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിലെ ഗോപുരം ആളി കത്തുന്നതു ശ്രദ്ധയില്‍ പെട്ടത്. ഉടന്‍ തന്നെ ഇവര്‍ ഫയര്‍ഫോഴ്സിനു വിവരം നല്‍കി.

തുടര്‍ന്നു സമീപവാസികളുടെയും നാട്ടുകാരുടെയും പൊലീസിന്റെയും നേതൃത്വത്തില്‍ തീ അണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ കടപ്പാക്കട, ചാമക്കട എന്നിവിടങ്ങളില്‍നിന്നു 5 യൂണിറ്റ് അഗ്നിരക്ഷാസേന സംഘം എത്തി ഒരു മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവില്‍ തീ അണച്ചത്. തടിയില്‍ നിര്‍മിച്ചിരിക്കുന്ന ചുറ്റമ്പലത്തിന്റെ മുന്‍പിലെ ഗോപുരത്തില്‍ സ്ഥാപിച്ചിരുന്ന കെടാവിളക്ക് താഴേക്കു വീണു തീ പടര്‍ന്നതാകാം എന്നാണു പ്രാഥമിക നിഗമനം.

Related Articles

Back to top button