മുംബൈ: മുംബൈ ഡോംഗ്രിയിലെ ലബോറട്ടറിയില്‍ നാര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ നടത്തിയ റെയ്ഡില്‍ 12 കിലോഗ്രാം സിന്തറ്റിക് ഉത്തേജക മരുന്നു പിടികൂടി. അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ സംഘത്തിലെ ചിങ്കു പഠാന് എന്നു വിളിക്കുന്ന പര്‍വേസ് ഖാന് ഉള്‍പ്പെടെ മൂന്നു പേര് പിടിയിലായി.
നവി മുംബൈയിലെ ഘന്സോലിയിലുള്ള വസതിയില്‍നിന്നാണു പര്‍വേസിനെ അറസ്റ്റ് ചെയ്തത്. 2.18 കോടി രൂപയും ഒരു കൈത്തോക്കും ഇവിടെനിന്നു പിടികൂടി.
സിന്തറ്റിക് ഉത്തേജക മരുന്നായ മെഫഡ്രോണ്‍(52. 2 ഗ്രാം), മെതാംഫെറ്റാമൈന്(ഒരു കിലോഗ്രാം), എഫെഡ്രിന്‍ (6.12 കിലോഗ്രാം) എന്നിവയാണു കണ്ടെത്തിയത്.