IndiaLatest

ജാതി സെന്‍സസ് നടത്തണം; ബീഹാറിലെ സര്‍വകക്ഷി സംഘം

“Manju”

ന്യൂഡല്‍ഹി: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ സര്‍വകക്ഷി സംഘം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. രാജ്യത്ത് ജാതിയുടെ അടിസ്ഥാനത്തില്‍ ജനസംഖ്യാ കണക്കെടുപ്പ് (ജാതി സെന്‍സസ്) നടത്തണമെന്നാവശ്യപ്പെട്ടാണ് കൂടിക്കാഴ്ച.ആവശ്യം മോദി ശ്രദ്ധാപൂര്‍വം കേട്ടെന്നും തീരുമാനം ഉടനുണ്ടായേക്കുമെന്നും നിതീഷ് പറഞ്ഞു.

പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് (ആര്‍ജെഡി), ജീതന്‍ റാം മാഞ്ചി (എച്ച്‌എഎം), ജനക് റാം (ബിജെപി), അജിത് ശര്‍മ (കോണ്‍ഗ്രസ്), മഹബൂബ് ആലം (സിപിഐ എംഎല്‍), അഖ്താറുല്‍ ഇമാന്‍ (എഐഎംഐഎം), മുകേഷ് സാഹ്നി (വിഐപി), സൂര്യകാന്ത് പാസ്വാന്‍ (സിപിഐ), അജയ് കുമാര്‍ (സിപിഎം) എന്നിവരും ഒപ്പമുണ്ടായിരുന്നു.

രാജ്യത്തുടനീളം ജാതി സെന്‍സസ് വേണമെന്നു മോദിയോട് ആവശ്യപ്പെട്ടതായി തേജസ്വി വ്യക്തമാക്കി. ഈ വര്‍ഷം നടക്കുന്ന സെന്‍സസില്‍ ജാതിയുടെ അടിസ്ഥാനത്തിലുള്ള കണക്കെടുപ്പും ഉള്‍പ്പെടുത്തണമെന്നും കേന്ദ്ര സര്‍ക്കാരിന്റെ വിവിധ ക്ഷേമ പദ്ധതികളുടെ ഗുണം അര്‍ഹരായവരിലേക്കെത്താന്‍ അതു സഹായിക്കുമെന്നും സംഘം ചൂണ്ടിക്കാട്ടി.

Related Articles

Back to top button