KeralaLatest

മനം കവരുന്ന ഡാൻസ് വീഡിയോയുമായി മേതിൽ ദേവിക

“Manju”

 

ലോക്ഡൗണ്‍ ദിനങ്ങളെ ക്രിയാത്മകമാക്കി ഡാൻസ് വിഡിയോയുമായി പ്രശസ്ത നർത്തകി മേതിൽ ദേവിക. വിഖ്യാത സംഗീതജ്ഞൻ ഡോൺ ജിബ്സണ്‍ ദശാബ്ദങ്ങൾക്കു മുൻപേ ഒരുക്കിയ‘ഐ കാന്റ് സ്റ്റോപ് ലവിങ് യു’ എന്ന പാട്ടിനാണ് ദേവിക ചുവടു വച്ചത്. അമേരിക്കൻ ഗായകനും ഗാനരചയിതാവുമായ ജിം റീവീസ് ആലപിച്ച് അനശ്വരമാക്കിയ ഗാനമാണിത്. 1958–ല്‍ പുറത്തിറങ്ങിയ ഈ ആൽബം നിർമിച്ചത് ചേത് അറ്റ്കിൻ.
വിഖ്യാത സംഗീതജ്ഞരുടെ പ്രശസ്തമായ പാട്ടിനൊപ്പം സ്വയം അലിഞ്ഞാണ് ദേവികയുടെ പ്രകടനം. ഇതിനു മുൻപ് നടത്തിയ നൃത്താവിഷ്കാരങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായാണ് നർത്തകി വിഡിയോ ഒരുക്കിയത്. ബ്ലാക് ആന്‍‍ഡ് വൈറ്റ് വിഡിയോയിൽ സാരി ധരിച്ചാണ് ദേവിക‌ പ്രത്യക്ഷപ്പെടുന്നത്.
ദേവികയുടെ പ്രകടനം ഇപ്പോൾ ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്. മണിക്കൂറുകൾക്കകം നിരവധി പേരാണ് വിഡിയോ കണ്ടത്. പദചലനങ്ങളിലൂടെയും ഭാവ പ്രകടനങ്ങളിലൂടെയും ദേവിക പ്രേക്ഷക പ്രശംസ പിടിച്ചു പറ്റി. പ്രകടനം അപാരം എന്നാണ് ആസ്വാദകപക്ഷം. എത്ര കണ്ടിട്ടും മതിവരുന്നില്ല എന്നും പ്രേക്ഷകർ പ്രതികരിച്ചു. വിപിൻ ചന്ദ്രൻ ആണ് ദേവികയുടെ നൃത്താവിഷ്കാരത്തിന്റെ ചിത്രീകരണം നിർവഹിച്ചത്.

Related Articles

Back to top button