KeralaLatest

ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണെതിരെ ഹരീഷ് പേരടി

“Manju”

Hareesh Peradi talking about Mersal experience - Malayalam Filmibeat
തിരുവനന്തപുരം; ജിയോ ബേബി സംവിധാനം ചെയ്ത ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്.പ്രമേയം കൊണ്ട് മാത്രമല്ല മറ്റ് പല കാരണങ്ങള്‍ കൊണ്ടും പുതുമ നിറഞ്ഞ അനുഭവമായിരുന്നു ചിത്രം എന്നാണ് അഭിപ്രായങ്ങള്‍.അതില്‍ എടുത്ത് പറയേണ്ട ഒന്ന് സാധാരണ ദൈവത്തിനും വ്യക്തികള്‍ക്കും നന്ദി പറഞ്ഞ് സിനിമ തുടങ്ങുന്നതിന് പകരം ശാസ്ത്രത്തിന് നന്ദി പറഞ്ഞ് കൊണ്ടാണ് ഈ ചിത്രം തുടങ്ങിയത് എന്നതാണ്. എന്നാല്‍ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി.ശാസ്ത്രം വിശ്വാസമല്ലെന്നും പുതിയ ആചാരങ്ങള്‍ ഉണ്ടാക്കരുതെന്നും നടന്‍ ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു. പോസ്റ്റ് വായിക്കാം
ശാസ്ത്രം നിങ്ങളുടെ നന്ദി പ്രതീക്ഷിച്ച്‌ പ്രവര്‍ത്തിക്കുന്ന ഒരു ഇടമല്ല…ശാസ്ത്രത്തിന് നന്ദി പറയാന്‍ തുടങ്ങുന്ന സമയം മുതല്‍ അത് മറ്റൊരു മതമായി മാറും…അതുകൊണ്ട് ശാസ്ത്രത്തെ വെറുതെ വിടുക…ശാസ്ത്രത്തിന് ഇനിയും മുന്നോട്ട് പോകേണ്ടതുണ്ട് …ജനിക്കാനിരിക്കുന്ന കുട്ടികള്‍ മതം ഏത്? എന്ന ചോദ്യത്തിന്റെ കോളത്തില്‍ ശാസ്ത്രം എന്നെഴുതിയാല്‍ ശാസ്ത്രം ശാസ്ത്രമല്ലാതാവും…
നിങ്ങള്‍ക്ക് നന്ദി പറഞ്ഞേ ശ്വാസം കിട്ടുകയുള്ളുവെങ്കില്‍ നിങ്ങളുടെതായ ഒരു സംഭാവനയുമില്ലാതെ നിങ്ങളെ ഈ ഭൂമിയില്‍ എത്തിച്ച നിങ്ങളെ നിങ്ങളാവാന്‍ സഹായിച്ച ബീജത്തിനും ഗര്‍ഭപാത്രത്തിനും നന്ദി പറയുക…
അപ്പോള്‍ ശാസ്ത്രത്തിനുപോലും നിങ്ങളോട് ഒരു ബഹുമാനം തോന്നും…അല്ലെങ്കില്‍ നമ്മളുണ്ടാക്കിയ ഭരണഘടനക്കും നിയമത്തിനും നന്ദി പറയുക…ശാസ്ത്രം വിശ്വാസമല്ല പുതിയ ആചാരങ്ങള്‍ ഉണ്ടാക്കാതിരിക്കുക..

Related Articles

Back to top button