IndiaLatest

ഒരു കര്‍ഷകന്‍ കൂടി മരിച്ചു

“Manju”

ശ്രീജ.എസ്

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രാജ്യതലസ്​ഥാനത്ത്​ പ്രതിഷേധിക്കുന്ന ഒരു കര്‍ഷകന്‍ കൂടി മരിച്ചിരിക്കുന്നു. ടിക്​രി അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന പഞ്ചാബ്​ മാന്‍സ സ്വദേശിയായ ഹര്‍വിന്ദര്‍ സിങ്ങാണ്​ മരിച്ചിരിക്കുന്നത്​. 48 വയസായിരുന്നു ഇദ്ദേഹത്തിന്.
ഹൃദയാഘാതമാണ്​ മരണകാരണമെന്നാണ്​ പ്രാഥമിക നിഗമനം. കര്‍ഷക സമരം രണ്ടുമാസമായതോടെ നൂറിലധികം കര്‍ഷകരാണ്​ ഇതിനോടകം മരിച്ചത്​. കൊടും ശൈത്യത്തെ തുടര്‍ന്നുണ്ടായ ആരോഗ്യ പ്രശ്​നങ്ങളാണ്​ മരണകാരണം. കൂടാതെ നിരവധി കര്‍ഷകര്‍ ആത്മഹത്യ ചെയ്യുകയും ഉണ്ടായി.

Related Articles

Back to top button