KeralaLatest

സംസ്‌ഥാനത്ത്‌ ഇന്നു മുതല്‍ കാലവര്‍ഷം ശക്‌തി പ്രാപിക്കും

“Manju”

തിരുവനന്തപുരം: കേരളത്തില്‍ ഇന്നു മുതല്‍ കാലവര്‍ഷം ശക്‌തിപ്രാപിക്കുമെന്ന് മുന്നറിയിപ്പ്. ഇന്ന്‌ ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌ പ്രഖ്യാപിച്ചിട്ടുണ്ട്. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും വരുംദിവസങ്ങളില്‍ ശക്‌തമായ മഴയ്‌ക്കു സാധ്യത പ്രവചിട്ടുണ്ട്.

കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, വയനാട്‌, കാസര്‍ഗോഡ്‌ ജില്ലകളിലാണ്‌ കേന്ദ്ര കാലാവസ്‌ഥാ വകുപ്പ്‌ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്‌. ഈ ജില്ലകളില്‍ നാളെയും മറ്റെന്നാളും കൂടി യെല്ലോ അലര്‍ട്ടുണ്ട്‌.

Related Articles

Back to top button