HealthKeralaLatest

നാഷണൽ ആയുഷ് മിഷന്റെ നേതൃത്ത്വത്തിൽ സിദ്ധ ദിനാചരണം

അഞ്ചാമത് ദേശീയ സിദ്ധ ദിനാചരണത്തിന്റെ ഭാഗമായാണ് പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്.

“Manju”

നാഷണൽ ആയുഷ് മിഷന്റെ നേതൃത്ത്വത്തിൽ അഞ്ചാമത് ദേശീയ സിദ്ധ ദിനാചരണം

തിരുവനന്തപുരം : അഞ്ചാമത് ദേശീയ സിദ്ധ ദിനാചരണത്തോടനുബന്ധിച്ച് നാഷണൽ ആയുഷ് മിഷൻ കേരളം സംസ്ഥാനവ്യാപകമായി നടപ്പിലാക്കുന്ന വിവിധ പദ്ധതികൾക്ക് നാളെ തുടക്കം കുറിക്കുന്നു. നാഷണൽ ആയുഷ് മിഷനും ശാന്തിഗിരി ആയുർവേദ സിദ്ധ വൈദ്യശാലയും സംയുക്തമായി കൊല്ലം തെന്മല ട്രൈബൽ കോളനിയിൽ ഡിസംബർ 12 ഞായറാഴ്ച രാവിലെ പത്തിന് മെഡിക്കൽ ക്യാമ്പും ഏകദിന ശില്പശാലയും നടത്തും. മെഡിക്കൽ ക്യാമ്പിന്റെ ഉദ്ഘാടനം  പി.എസ്. സുപാൽ എംഎൽഎ യും ശിൽപ്പശാലയുടെ ഉദ്ഘാടനം ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വിയും നിർവഹിക്കും.

സിദ്ധ ദിന ആഘോഷ പരിപാടികൾ സംസ്ഥാനമെമ്പാടും നടപ്പിലാക്കുമ്പോൾ ഗോത്ര ജനവിഭാഗങ്ങളുടെ പുനരുദ്ധാരണം എന്നതാണ് ഈ വർഷത്തെ സിദ്ധ ദിനാചരണത്തോടനുബന്ധിച്ച് ഉദ്ദേശിക്കുന്നത്. ഗോത്ര ജനവിഭാഗങ്ങളിൽ കണ്ടുവരുന്ന ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നതിന് സിദ്ധവൈദ്യത്തിന്റെ പ്രസക്തി എന്നതോടൊപ്പം ഔഷധസസ്യങ്ങൾ ഉൾപ്പെടെയുള്ള വനവിഭവങ്ങൾ ഔഷധ നിർമ്മാണ രംഗത്തേക്ക് എത്തിക്കുന്നതിലൂടെ അവരുടെ സാമ്പത്തിക അഭിവൃദ്ധി കൂടി ഈ അവസരത്തിൽ ലക്ഷ്യമാക്കുന്നു. ഈ വിഭാഗത്തിലെ കർഷകർ, ഗോത്ര ചികിത്സകർ , വിവിധ സൊസൈറ്റികൾ എന്നിവരോടൊപ്പം ഔഷധനിർമ്മാണ രംഗത്തുള്ളവരെയും ഒരുമിപ്പിക്കുന്നതിനാണ് നാഷണൽ ആയുഷ് മിഷൻ ലക്ഷ്യമിടുന്നത്. ദിനാചരണത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് വച്ച് ഒരാഴ്ച നീളുന്ന പ്രദർശനവും ഭക്ഷ്യമേളയും സംഘടിപ്പിക്കും. ദേശീയ സിദ്ധ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് ഡിസംബർ 23 ന് നടക്കും.

Related Articles

Back to top button