KeralaLatest

കോണ്‍ഗ്രസ് മുക്ത കേരളം സാദ്ധ്യമാകണം; ബി. ഗോപാലകൃഷ്ണന്‍

“Manju”

കോണ്‍ഗ്രസ് മുക്ത കേരളം സാദ്ധ്യമാകണം; ബി. ഗോപാലകൃഷ്ണന്‍

ശ്രീജ.എസ്

തൃശ്ശൂര്‍: കേരളം ബി.ജെ.പിക്ക് വളക്കൂറുള്ള മണ്ണാകുകയാണെന്ന് ബി.ജെ.പി. വക്താവ് ബി.ഗോപാലകൃഷ്ണന്‍. ഉഴുത് മറിക്കേണ്ട സമയത്ത് വടവൃക്ഷങ്ങള്‍ പിഴുതെറിയപ്പെടാം. കോണ്‍ഗ്രസ്സ് മുക്ത ഭാരതത്തിന്റെ ഭാഗമായി കോണ്‍ഗ്രസ്സ് മുക്ത കേരളവും സാദ്ധ്യമാകണം അതിന്റെ അര്‍ത്ഥം കമ്മൂണിസ്റ്റ് അമുക്ത കേരളമല്ലെന്നും ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി.

കോണ്‍ഗ്രസ് മുക്ത കേരളം കോണ്‍ഗ്രസ് മുക്ത ഭാരതത്തിന്റെ ഭാഗം തന്നെ. ഇടതുപക്ഷത്തെ തോല്‍പ്പിക്കുന്നതും ഇടതുപക്ഷ രാഷ്ട്രീയം ഇല്ലാതാക്കുന്നതും മാത്രമാണ് കേരളത്തിലെ ബി.ജെ.പിയുടെ പ്രഥമ കര്‍ത്തവ്യമെന്ന് കരുതുന്നവര്‍ ബി.ജെ.പിയുടെ അകത്തും പുറത്തുമുണ്ട്. പലപ്പോഴും സാഹചര്യങ്ങള്‍ ഈ നിലപാടിനെ ശരിവെക്കുന്നുണ്ടായിരുന്നെന്ന് അദ്ദേഹം പറഞ്ഞു

Related Articles

Back to top button