IndiaLatest

ശാന്തിഗിരി മൈസൂരു ആശ്രമത്തില്‍ സൗരോര്‍ജ പ്ലാന്റ് ഉദ്ഘാടനം മാര്‍ച്ച് 24 പൗര്‍ണമി ദിനത്തില്‍

“Manju”

മൈസുരൂ: ശാന്തിഗിരി ആശ്രമം മൈസുരൂ ബ്രാഞ്ചില്‍ സ്ഥാപിച്ച സൗരോര്‍ജ പ്ലാന്റിന്റെ ഉദ്ഘാടനം മാര്‍ച്ച് 24 പൗര്‍ണമി ദിനത്തില്‍ ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി വൈകിട്ട് ആറുമണിക്ക് ഓണ്‍ലൈനായി നിര്‍വഹിക്കും. കാവേരി നദീ തീരത്ത് സ്ഥിതി ചെയ്യുന്ന ശാന്തിഗിരി ആശ്രമത്തിന്റെ മൈസൂരു ബ്രാഞ്ചിലെ 1,500 ചതുരശ്ര അടിയുള്ള പ്രാര്‍ത്ഥനാലയത്തിന്റെ മുകളിലാണ് സോളാര്‍ പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്.

നിലവില്‍ ആശ്രമത്തിന് വൈദ്യുതി സംവിധാനമില്ല, ആശ്രമത്തിന്റെ പ്രവര്‍ത്തനത്തിന്റെ ആവശ്യത്തിനേക്കാള്‍ കൂടുതല്‍ ഊര്‍ജം ഇതിലൂടെ ലഭിക്കും. പരിസ്ഥിതി സൗഹാര്‍ദ്ദമായ പുനരുപയോഗ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്ന പുതിയ മാതൃകയിലുള്ള സൗരോര്‍ജ പ്ലാന്റാണ് നിര്‍മിച്ചിരിക്കുന്നത്. ഇവിടുത്തെ ഇലക്ട്രിസിറ്റി അപര്യാപ്തതയ്ക്ക് ഒരു പരിഹാരം എന്ന നിലയില്‍ ആശ്രമം ജനറല്‍ സെക്രട്ടറിയുടെ നിര്‍ദേശ പ്രകാരമാണ് പ്ലാന്റ് സ്ഥാപിക്കപ്പെട്ടത്.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ സി എസ് ആര്‍ ഫണ്ട് ഉപയോഗിച്ചാണ് ഈ സൗരോര്‍ജ പദ്ധതി നടപ്പിലാക്കുന്നത്. യു ടി എല്‍ സോളാര്‍ പാനല്‍ എന്ന സ്ഥാപനമാണ് സൗരോര്‍ജ പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്. 15 കിലോവാട്ട് ഓഫ്ഗ്രിഡ് വൈദ്യുതി ഉത്പാദന ശേഷിയുള്ള ഈ സൗരോര്‍ജ പ്ലാന്റില്‍ നിന്നും പ്രതിമാസം 1,800 യൂണിറ്റ് വൈദ്യുതിയും ഉത്പാദിപ്പിക്കാനാവും. സ്മാര്‍ട്ട് ഇന്‍വെര്‍ട്ടര്‍ സംവിധാനത്തിലൂടെയാകും വിതരണ ലൈനിലേക്ക് വൈദ്യുതി കടത്തി വിടുക. ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ 100 ശതമാനവും പ്രയോജനപ്പെടുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്.

Related Articles

Back to top button