IndiaInternationalLatest

ലഡാക്കിലെ സംഘർഷാവസ്ഥ; ഇന്ത്യയും ചൈനയും വീണ്ടും ചർച്ചയ്ക്ക്

“Manju”

ന്യൂഡൽഹി : ലഡാക്ക് അതിർത്തിയിലെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ ഇന്ത്യയും ചൈനയും വീണ്ടും ചർച്ച നടത്തും. ഇരു രാജ്യങ്ങളിലെയും സൈനിക കമാൻഡർമാർ തമ്മിൽ അടുത്തയാഴ്ച ചർച്ച നടത്തുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ഗാൽവൻ താഴ്‌വരയിലെ ചൈനീസ് പ്രകോപനത്തിന് ശേഷമുള്ള 11ാമത്തെ ചർച്ചയാണ് നടക്കുന്നത്.

വിഷയവുമായി ബന്ധപ്പെട്ട് മാർച്ച് 12 ന് നയതന്ത്ര തലത്തിൽ ചർച്ച നടന്നിരുന്നു. ഇതിന്റെ ഭാഗാമായാണ് കമാൻഡർ തല ചർച്ച നടത്തുന്നത്. ലഡാക്കിലെ ഗോഗ്ര മലനിര, സിഎൻസി ജംഗ്ഷൻ, ദെസ്പഞ്ച് സമതലം എന്നീ മേഖലകളുമായി ബന്ധപ്പെട്ട് പരസ്പര ധാരണയുണ്ടാക്കുകയാണ് ചർച്ചയുടെ ലക്ഷ്യമെന്നാണ് വിവരം.

സംഘർഷത്തിന് പിന്നാലെ ദെ്‌സപഞ്ച് മേഖലയിൽ ചൈന 3,000 ത്തോളം പട്ടാളക്കാരെയും, ആയുധങ്ങളെയും വിന്യസിച്ചിരുന്നു. ഇവിടെ നിന്നുമുള്ള സൈനിക പിന്മാറ്റവും ചർച്ചയിൽ പ്രധാന വിഷയമാകും. കഴിഞ്ഞ മാസം പാംഗോംഗ് സോ നദീ മേഖലകളിൽ നിന്നും ഇരു രാജ്യങ്ങളും സൈനികരെ പിൻവലിച്ചിരുന്നു.

Related Articles

Back to top button