IndiaLatest

രാജ്യത്ത് വിരമിക്കല്‍ പ്രായവും, പെന്‍ഷനും വര്‍ധിക്കാന്‍ സാധ്യത

“Manju”

ന്യൂഡല്‍ഹി: ജീവനക്കാരുടെ വിരമിക്കല്‍ പ്രായം വര്‍ധിപ്പിക്കണമെന്ന് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി നിര്‍ദ്ദേശം പുറപ്പെടുവിച്ചതായി റിപ്പോര്‍ട്ട്. ഇതിനൊപ്പം, ‘യൂണിവേഴ്‌സല്‍ പെന്‍ഷന്‍ ഇന്‍കം പ്രോഗ്രാം’ ആരംഭിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.

ജീവനക്കാര്‍ക്ക് എല്ലാ മാസവും കുറഞ്ഞത് 2000 രൂപ പെന്‍ഷന്‍ നല്‍കണമെന്നാണ് നിര്‍ദ്ദേശമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. മുതിര്‍ന്ന പൗരന്മാരുടെ വരുമാന സുരക്ഷ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. രാജ്യത്തെ മുതിര്‍ന്ന പൗരന്മാരുടെ സുരക്ഷയ്ക്കായുള്ള ശുപാര്‍ശകളാണ് സാമ്പത്തിക ഉപദേശക സമിതി മുന്നോട്ടുവച്ചിരിക്കുന്നത്.

വിരമിക്കല്‍ പ്രായം ഉയര്‍ത്തേണ്ടത് അനിവാര്യമാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 50 വയസിന് മുകളിലുള്ളവരുടെ നൈപുണ്യ വികസനത്തെക്കുറിച്ചും റിപ്പോര്‍ട്ട് പ്രതിപാദിക്കുന്നുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നൈപുണ്യ വികസനം സാധ്യമാകുന്ന തരത്തില്‍ നയങ്ങള്‍ രൂപീകരിക്കണമെന്നാണ് നിര്‍ദ്ദേശം.

‘ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കോമറ്റീറ്റിവ്‌നെസ് (ഐഎഫ്‌സി) നടത്തിയ പഠനത്തെ ആസ്പദമാക്കിയാണ് പ്രധാനമന്ത്രിയുടെ സാമ്ബത്തിക ഉപദേശക സമിതി നിര്‍ദ്ദേശം സമര്‍പ്പിച്ചിരിക്കുന്നത്. മുതിര്‍ന്ന പൗരന്മാരുടെ സാമ്പത്തിക-സാമൂഹ്യ ക്ഷേമം, വരുമാന സുരക്ഷ എന്നീ ഘടകങ്ങള്‍ വിലയിരുത്തിയാണ് പഠനം സംഘടിപ്പിച്ചത്. അടല്‍ പെന്‍ഷന്‍ യോജനയുടെ സാമ്പത്തിക സുസ്ഥിരത മെച്ചപ്പെടുത്താനും ശുപാര്‍ശയുണ്ട്.

Related Articles

Back to top button