AlappuzhaKeralaLatest

ബ്രഹ്മചാരിമാര്‍ക്ക് സ്വീകരണം നല്‍കി

“Manju”

ആലപ്പുഴ (ചെമ്പകച്ചുവട്) : ശാന്തിഗിരി ആശ്രമത്തിന്റെ പുതിയ പ്രാര്‍ത്ഥനാലയത്തിന്റെ തിരിതെളിയ്ക്കല്‍ ചടങ്ങിനോടനുബന്ധിച്ച് ഇന്ന് (7-11-2022) തിങ്കളാഴ്ച നടന്ന പൊതു സമ്മേളനത്തില്‍ ബ്രഹ്മചാരിമാര്‍ക്ക് സ്വീകരണം നല്‍കി.

ബ്രഹ്മചാരി സംഘത്തിലേക്ക് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട മനു എന്‍.എം., ഗുരുദാസ് ആര്‍., വിവേക് എസ്. എന്നിവരെയാണ് ആദരിച്ചത്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 5 ന് വിജയദശമി ദിനത്തില്‍ പോത്തൻകോട് ശാന്തിഗിരി ആശ്രമത്തിൽ നടന്ന സന്ന്യാസ ദീക്ഷാ ചടങ്ങിലാണ് ഗുരുസ്ഥാനീയ ശിഷ്യപൂജിതയിൽ നിന്നും ബ്രഹ്മചര്യ ദീക്ഷ സ്വീകരിച്ചത്.

 

Related Articles

Back to top button