KeralaLatest

സര്‍വകലാശാല ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം ഇന്ന്‌ മന്ത്രിസഭാ യോഗത്തില്‍

“Manju”

തിരുവനന്തപുരം: സര്‍വകലാശാല ജീവനക്കാരുടെ ശമ്പള പരിഷ്കരണം സംബന്ധിച്ച പതിനൊന്നാം ശമ്പള കമീഷന്‍ ശുപാര്‍ശകള്‍ ബുധനാഴ്ചത്തെ മന്ത്രിസഭാ യോഗം പരിഗണിക്കും. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്കരണ നിര്‍ദേശങ്ങള്‍ക്ക് സമാനമായ ശുപാര്‍ശകളാണ് സര്‍വകലാശാല അനധ്യാപക ജീവനക്കാരുടെ കാര്യത്തിലും കമീഷന്‍ നല്‍കിയിയിട്ടുള്ളത്. റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം സര്‍ക്കാരിന് കൈമാറി. അധ്യാപകര്‍ക്ക് ശമ്പളവും ആനുകൂല്യങ്ങളും യുജിസി മാനദണ്ഡപ്രകാരമാണ്. സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും പുതുക്കിയ ശമ്പളവും അലവന്‍സുകളും ഏപ്രില്‍ ഒന്നുമുതലാണ് ലഭിക്കുക.

Related Articles

Back to top button