KeralaLatestThiruvananthapuram

സ്വര്‍ണ വിലയിൽ ഇടിവ്

“Manju”

തിരുവനന്തപുരം: ഇന്നത്തെ സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇന്നത്തെ സ്വര്‍ണവില ഗ്രാമിന് 4490 രൂപയായി കുറഞ്ഞു. ഇന്നലെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 4525 രൂപയായിരുന്നു വില. ഒരു പവന്‍ സ്വര്‍ണ വില 36200 രൂപയായിരുന്നത് ഇതോടെ 35920 രൂപയായി. 280 രൂപയാണ് ഒരു പവന്‍ സ്വര്‍ണ വിലയില്‍ കുറവുണ്ടായത്. ജനുവരി ഒന്നിന് വില കൂടിയതില്‍ പിന്നെ സ്വര്‍ണ വിലയില്‍ രണ്ടാം തീയതിയും ഇതേ വിലയിലായിരുന്നു വിപണനം. ഇന്നലെയും ഇന്നും വില കുത്തനെ കുറയുകയായിരുന്നു.

സ്വര്‍ണ്ണ വ്യാപാര സ്ഥാപനങ്ങളെ സംബന്ധിച്ച്‌ ഈ വര്‍ഷം വില ഉയരുമോ കുറയുമോ എന്നതിനെക്കാള്‍ മാര്‍ക്കറ്റിനെ കുറിച്ച്‌ വ്യക്തമായ പഠനങ്ങളുള്ള ഒരു റിസ്ക്ക് മാനേജ്മെന്റ് സംവിധാനവും ഹെഡ്ജിംഗും ഉണ്ടാവുകയും ഉയര്‍ച്ച താഴ്ച്ചകള്‍ നഷ്ടം വരുത്താത്ത രീതിയില്‍ ഉപയോഗിക്കുകയും ചെയ്യുകയാണ് പ്രധാനം.

Related Articles

Back to top button