IndiaLatest

ബഹ്‌റൈനും ശ്രീലങ്കയ്ക്കും ഇന്ത്യയുടെ കോവിഡ് വാക്‌സിന്‍

“Manju”

സിന്ധുമോൾ. ആർ

മുംബൈ : ലോകരാജ്യങ്ങള്‍ക്ക് കരുതലുമായി മാറിയിരിക്കുകയാണ് ഇന്ത്യ വീണ്ടും. ഇന്ന് രാവിലെ ബഹ്‌റൈനിലേക്കും ശ്രീലങ്കയിലേക്കും വാക്‌സിനുമായി എയര്‍ ഇന്ത്യാ വിമാനം പുറപ്പെട്ടു. നേരത്തെ ബംഗ്ലാദേശ്, നേപ്പാള്‍, മാലി ദ്വീപ്, ഭൂട്ടാന്‍, മ്യാന്‍മര്‍ എന്നീ നിരവധി രാജ്യങ്ങളിലേക്കും ഇന്ത്യ വാക്‌സിന്‍ എത്തിച്ചിരുന്നു.വാക്‌സിന്‍ മൈത്രി ഇനിഷ്യേറ്റീവ് എന്ന പേരില്‍ നടത്തുന്ന അടിയന്തിര സഹായ പദ്ധതി പ്രകാരമാണ് ലോകരാജ്യങ്ങള്‍ക്ക് ഇന്ത്യ വാക്‌സിന്‍ എത്തിക്കുന്നത്.

അയല്‍രാജ്യങ്ങള്‍ക്ക് മുന്‍ഗണന കൊടുക്കുന്ന പദ്ധതിയില്‍ ശ്രീലങ്കയ്ക്കായി അരലക്ഷം ഡോസ് വാക്‌സിനാണ് എത്തിക്കുന്നത്. ബഹ്‌റൈന്‍ ആവശ്യപ്പെട്ടത് പതിനായിരം ഡോസാണ്. സെറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് വാക്‌സിന്‍ എത്തിക്കുന്നത്.

Related Articles

Back to top button