AlappuzhaKeralaLatest

ചന്ദിരൂരിൽ ഉയരുന്ന ജന്മഗൃഹം സമുച്ചയം രാജ്യത്തിന്റെ മതേതര കേന്ദ്രമാകും…. സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി

“Manju”

ചന്ദിരൂർ: നവജ്യോതിശ്രീകരുണാകരഗുരുവിൻറെ ജന്മഗൃഹമായ ചന്ദിരൂരിൽ ഉയരുന്ന ജന്മഗൃഹം സമുച്ചയം രാജ്യത്തിന്റെ  മതേതര കേന്ദ്രമാകുമെന്ന് ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി പറഞ്ഞു. ജന്മഗൃഹസമുച്ചയ നിർമ്മാണത്തോടനുബന്ധിച്ചുള്ള കോഡിനേഷൻ ഓഫീസിൻറെ ഉദ്ഘാടനകർമം നിർവഹിച്ച് സംസാരിക്കുകയായിരുന്നു സ്വാമി . ജാതി മത വർണ്ണ വർഗ്ഗ വിഭാഗീയതകൾ അനാരോഗ്യകരമായി പൊതുസമൂഹത്തിൽ പടർന്നുകൊണ്ടിരിക്കുന്നു. നവോത്ഥാന നായകന്മാരായ ഗുരുക്കന്മാർ കാട്ടിയ പാത പിന്തുടരുവാൻ നമ്മൾ തയ്യാറാകണം. നാടിൻറെ പുരോഗതി എന്നു പറയുന്നത് ജനങ്ങളുടെ ആത്മബോധം ഉണരുന്നതിൽ കൂടിയാണെന്നും സ്വാമി പറഞ്ഞു.

അരൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി. രാഖി ആന്റണി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. ആലപ്പുഴ ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ശ്രീമതി. ദലീമ ജോജോ മുഖ്യ പ്രഭാഷണം നടത്തി, ചന്ദിരൂർ ആശ്രമം ഹെഡ് ജനനി പൂജാ ജ്ഞാന തപസ്വിനി,ശാന്തിഗിരി ആശ്രമം ഇന്റർനാഷണൽ ഓപ്പറേഷൻ ചുമതലയുള്ള സ്വാമി ജനനന്മ ജ്ഞാന തപസ്വി, ശാന്തിഗിരി ആശ്രമം ഓപ്പറേഷൻ ഡിപ്പാർട്മെന്റ് ചുമതലയുള്ള സ്വാമി ജ്യോതിപ്രകാശ ജ്ഞാന തപസ്വി എന്നിവർ മഹനീയ സാന്നിദ്ധ്യമായി. അരൂർ ഗ്രാമപഞ്ചായത്ത് പത്താം വാർഡ് മെമ്പർ ശ്രീമതി. സീനത്ത്, പതിനൊന്നാം വാർഡ് മെമ്പർ ശ്രീ. നൗഷാദ് കുന്നേൽ, ചന്ദിരൂർ സഹകരണ ബാങ്ക് മെമ്പർ അഡ്വ: സ്മിതാ സന്തോഷ്‌, ആശ്രമം അഡ്വൈസറി കമ്മറ്റി അംഗംങ്ങളായ ശ്രീ. ജി. ജയകുമാർ, അഡ്വക്കേറ്റ്. സന്തോഷ്‌ കുമാർ എന്നിവർ ആശംസപ്രസംഗം നടത്തി. ശാന്തിഗിരി ആശ്രമം ആലപ്പുഴ ഏരിയ ഡെപ്യൂട്ടി ജനറൽ മാനേജർ ശ്രീ. അജിത്ത് സ്വാഗതവും, ശാന്തിഗിരി ആശ്രമം ചേർത്തല, മുവാറ്റുപുഴ ഏരിയ ഡെപ്യൂട്ടി ജനറൽ മാനേജർ ശ്രീ. രവീന്ദ്രൻ പി. ജി  കൃതജ്ഞതയും പറഞ്ഞു.

ശാന്തിഗിരി ആശ്രമ സ്ഥാപകനായ ഗുരു നവജ്യോതി ശ്രീ കരുണാകര ഗുരുവിന്റെ ജന്മഗൃഹത്തിൽ നിർമ്മിക്കുന്ന ജന്മഗൃഹം സമുച്ചയത്തിന്റെ  നിർമ്മാണത്തിന് തുടക്കമാകുന്നു. ആത്മീയ തീർത്ഥാടനകേന്ദ്രങ്ങളിൽ സമാനതകളില്ലാത്ത നിർമ്മാണം ആയി സമുച്ചയം മാറുകയാണ്. 163 അടി ഉയരത്തിലാണ് സമുച്ചയംനിർമ്മിക്കുന്നത്. 41 അടി ഉയരത്തിൽ സമൂച്ചയ ത്തിനുള്ളിൽ തടിയിൽ തീർത്ത താമരയുടെ രൂപത്തിലുള്ള ശരകൂട വും അതിനുള്ളിൽ ഗുരുവിന്റെ രൂപവും സ്ഥാപിക്കും
മുഖമണ്ഡപം, പ്രദക്ഷിണ പഥo,   ധ്വജ സ്തംഭം, ബാലാലയം 4500 പേർക്ക് ഇരിക്കാവുന്ന പ്രാർഥനാലയം അതിഥിമന്ദിരം, തീർത്ഥ മണ്ഡപം, കൽമണ്ഡപം, ധർമ്മ മണ്ഡപം, സഭാ മണ്ഡപം, മണിമണ്ഡപം, അന്നദാന മണ്ഡപം,കർമ്മമണ്ഡപം,  ജല മണ്ഡപം,  ശാന്തി മണ്ഡപം, ജ്ഞാന  മണ്ഡപം,  ധ്യാന മണ്ഡപം, ദർശന മണ്ഡപം വിഷ്വൽ മ്യൂസിയം,  എക്സിബിഷൻ ഹാൾ, ഇന്റർ ഫെയർ സെന്റർ കോൺഫറൻസ് ഹാൾ, ലൈബ്രറി, എച്ച് സി വിഷ്വൽ തിയേറ്റർ,കമ്മ്യൂണിറ്റി ഹാൾ, കൾച്ചറൽ സെന്റർ ഒന്നരലക്ഷം ചതുരശ്ര അടിയിൽ ഉദ്യാനം 100 അടി ഉയരത്തിലുള്ള മ്യൂസിക്കൽ ഫൗണ്ടൻ, ഔഷധ ഉദ്യാനം തുടങ്ങിയവയാണ്  സമുച്ചയത്തിന് മാറ്റുകൂട്ടുന്ന ഇതര നിർമ്മാണങ്ങൾ. 100 കോടി രൂപയാണ് നിർമ്മാണ ചെലവായി കണക്കാക്കുന്നത്. 2019 ഡിസംബർ 22ന് ഗുരുസ്ഥാനീയ അഭിവന്ദ്യ ശിഷ്യ പൂജിത അമൃത ജ്ഞാനതപസ്വിനി യാണ് ശിലാസ്ഥാപനം നടത്തിയത്.

Related Articles

Back to top button