IndiaLatest

നടന്‍ കമല്‍ ഹാസന്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു

“Manju”

ശ്രീജ.എസ്
ചെന്നൈ: നടന്‍ കമല്‍ ഹാസന്‍ കൊവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചു. രാജ്യത്ത് രണ്ടാം ഘട്ട കൊറോണ വാക്‌സിനേഷന്‍ ഇന്നലെ ആരംഭിച്ചിരുന്നു. 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും 45 വയസിന് മുകളിലുള്ള രോഗബാധിതര്‍ക്കുമാണ് കുത്തിവെപ്പ് നടക്കുന്നത്. ഇതിന്റെ ഭാഗമായാണ് കമല്‍ ഹാസനും വാക്‌സിന്‍ സ്വീകരിച്ചത്.

ചെന്നൈയിലെ ശ്രീരാമചന്ദ്ര ആശുപത്രിയിലെത്തിയാണ് താരം വാക്‌സിനെടുത്തത്. കൊറോണയ്‌ക്കെതിരെ പോരാടാന്‍ എല്ലാവരും വാക്‌സിന്‍ കുത്തിവെപ്പെടുക്കണമെന്ന് കമല്‍ഹാസന്‍ ആവശ്യപ്പെട്ടു. രാജ്യത്ത് ഇന്നലെ മുതലാണ് രണ്ടാം ഘട്ട വാക്‌സിനേഷന്‍ ആരംഭിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി വാക്‌സിനെടുത്താണ് രണ്ടാം ഘട്ടത്തിന് തുടക്കം കുറിച്ചത്. പ്രധാനമന്ത്രിയ്ക്ക് പിന്നാലെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, ആഭ്യന്തരമന്ത്രി അമിത് ഷാ, ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ദ്ധന്‍ ഉള്‍പ്പെടെയുള്ള പ്രമുഖരും വാക്‌സിന്‍ സ്വീകരിച്ചിരുന്നു.

Related Articles

Back to top button