KeralaLatest

മൂന്നാറില്‍ താപനില പൂജ്യത്തിലേക്ക്

“Manju”

മൂന്നാറിൽ താപനില പൂജ്യത്തിലും താഴെ

ശ്രീജ.എസ്

മൂന്നാര്‍ ; കുറഞ്ഞ താപനില പൂജ്യത്തിലേക്ക് എത്തിയതോടെ കൊടും കുളിരില്‍ മഞ്ഞണിഞ്ഞ് മൂന്നാര്‍ എത്തിയിരിക്കുന്നു. സാധാരണയായി ഡിസംബര്‍, ജനുവരി മാസങ്ങളിലാണ് കുറഞ്ഞ താപനില പൂജ്യത്തില്‍ താഴെ എത്തുന്നത് തന്നെ. ഇക്കുറി ഈ മാസം അവസാനമാണ് അതിശൈത്യം പിടിമുറുക്കിയിരിക്കുന്നത്.

ഇന്നലെ പുലര്‍ച്ചെ മൂന്നാര്‍ ടൗണ്‍, നല്ലതണ്ണി, ചെണ്ടുവരൈ, സൈലന്റ്‌വാലി എന്നിവിടങ്ങളില്‍ പൂജ്യം ഡിഗ്രി സെല്‍ഷ്യസാണ് താപനില രേഖപ്പെടുത്തിയത്. ഒന്ന് മുതല്‍ 3 ഡിഗ്രി വരെയായിരുന്നു മറ്റു സമീപ എസ്റ്റേറ്റുകളിലെ താപനില. പുല്‍മേടുകളും മൊട്ടക്കുന്നുകളും പുലര്‍ച്ചെ മഞ്ഞു പുതച്ച നിലയിലായിരുന്നു.

Related Articles

Back to top button