KeralaLatest

സഞ്ചരിക്കുന്ന ആതുരാലയം ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു

“Manju”

മാനന്തവാടി : ബ്ലോക്ക് പഞ്ചായത്ത്‌ ജനകീയാസൂത്രണ പദ്ധതിയിലുള്‍പ്പെടുത്തി 42 ലക്ഷം രൂപ ചെലവില്‍ ആരംഭിച്ച ‘കനിവ് സഞ്ചരിക്കുന്ന ആതുരാലയം ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. ഒ.ആര്‍. കേളു എംഎല്‍എ വാഹനം ഫ്ലാഗ് ഓഫ്‌ ചെയ്തു.

ജീവിതശൈലി രോഗമുള്ള വയോജനങ്ങള്‍, കിടപ്പുരോഗികള്‍ എന്നിവര്‍ക്കാണ് സഞ്ചരിക്കുന്ന ആതുരാലയത്തിന്റെ സേവനം ലഭിക്കുക. ബ്ലോക്ക് പഞ്ചായത്ത്‌ പരിധിയിലുള്ള 5 പഞ്ചായത്തുകളിലെ 3,500 ഗുണഭോക്താക്കള്‍ക്കു പ്രയോജനപ്പെടും. മാസത്തില്‍ ഒരിക്കല്‍ 26 കേന്ദ്രങ്ങളില്‍ ആതുരാലയം എത്തും.

Related Articles

Back to top button