KeralaLatest

ആംബുലന്‍സിന് വഴി നല്‍കാന്‍ യുവാവ് ഓടിയത് 2 കിലോമീറ്റര്‍

“Manju”

ഒരു ജീവന്‍റെ കാര്യമല്ലേ..' ആംബുലന്‍സിന് വഴിയൊരുക്കാന്‍ രണ്ട് കി.മീ ഓടിയ  മിടുക്കന്‍ ഇതാ .. | 20 year old ran two km for clear traffic block for  Ambulance

ശ്രീജ.എസ്

കോഴിക്കോട് : ഗതാഗതക്കുരുക്കില്‍ കുടുങ്ങിയ ആംബുലന്‍സുകള്‍ക്ക് വഴി നല്‍കണമെന്ന അഭ്യര്‍ഥനയുമായി യുവാവ് ഓടിയത് 2 കിലോമീറ്റര്‍. കോഴിക്കോട് വെങ്ങളം മുതല്‍ രണ്ട് കിലോമീറ്റര്‍ ദൂരമാണ് യുവാവ് ഓടി വഴിയൊരുക്കിയത്. ഡിവൈഎഫ്‌ഐ തൂണേരി മേഖല വൈസ് പ്രസിഡന്റ് വൈശാഖാണ് ആംബുലന്‍സിന് വഴി നല്‍കണമെന്ന അഭ്യര്‍ഥനയുമായി ഓടിയത്.

ജനുവരി 25ന് തൂണേരിയില്‍ നിന്ന് എസ്‌എഫ്‌ഐയുടെ പ്രതിഷേധക്കടല്‍ പരിപാടിക്കായാണ് വൈശാഖും കൂട്ടുകാരും കോഴിക്കോടെത്തിയത്. പരിപാടി കഴിഞ്ഞ് തിരിച്ചു പോകുന്നതിനിടയിലാണ് ഗതാഗതക്കുരുക്കില്‍ കുടുങ്ങിയ മൂന്ന് ആംബുലന്‍സുകള്‍ കണ്ടത്. മുന്നില്‍ നിരയായി കിടക്കുന്ന വാഹനങ്ങളും. പിന്നെ ഒന്നും ആലോചിക്കാതെ ആംബുലന്‍സിന് വഴിയൊരുക്കാന്‍ വൈശാഖ് നടുറോഡിലേക്കിറങ്ങി. ഓരോ
വാഹനങ്ങളുടേയും അരികില്‍ തട്ടി പിന്നില്‍ ആംബുലന്‍സ് വരുന്ന കാര്യം അറിയിച്ചു. വാഹനങ്ങള്‍ മാറി വഴി തെളിഞ്ഞതോടെ ആംബുലന്‍സുകള്‍ സുഗമമായി മുന്നോട്ട് പോകാന്‍ സാധിച്ചു.

എസ്‌എഫ്‌ഐയുടെ പരിപാടിക്ക് വന്ന് തിരിച്ചു പോവുമ്പോഴാണ് ആംബുലന്‍സുകള്‍ കുടുങ്ങിക്കിടക്കുന്നത് കണ്ടത്. ഒരു ജീവന്റെ കാര്യമല്ലേ, പിന്നെ ഒന്നും ചിന്തിച്ചില്ല. ഗതാഗതക്കുരുക്ക് ഒഴിയുന്നതു വരെ മുന്നോട്ട് ഓടുകയായിരുന്നു. രണ്ട് കിലോമീറ്ററോളം ഓടി എന്നേ അറിയുള്ളു. ആ നാട്ടുകാരന്‍ അല്ലാത്തതിനാല്‍ കൃത്യം സ്ഥലമേതാണെന്ന് അറിയില്ല. ബൈപാസ് ആണെന്ന് മാത്രം അറിയാമെന്ന് വൈശാഖ് പറഞ്ഞു.

 

Related Articles

Back to top button