KeralaLatest

നിപ ബാധ വവ്വാലില്‍ നിന്നുതന്നെ; ആരോഗ്യമന്ത്രി

“Manju”

കോഴിക്കോട്ടെ നിപ ബാധ വവ്വാലില്‍ നിന്നു തന്നെയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പൂനെ എന്‍ഐവിയില്‍ നടത്തിയ പരിശോധനയിലാണ് നിപ സാനിധ്യം കണ്ടെത്തിയത്. ചില വവ്വാലുകളുടെ സാമ്പിളില്‍ നിന്നും നിപ വൈറസിന്റെ ആന്റിബോഡി കണ്ടെത്തിയതായും കൂടുതല്‍ പരിശോധനാ ഫലം വരാനുണ്ടെന്നും മന്ത്രി പറഞ്ഞു.

നിപ കേസ് റിപ്പോര്‍ട്ട് ചെയ്തിട്ട് 21 ദിവസം പിന്നിട്ടു. ഇന്‍കുബേഷന്‍ പിരീഡ് കഴിഞ്ഞു. ഫലപ്രദമായി നിപയെ പ്രതിരോധിക്കാന്‍ സാധിച്ചു, ആരോഗ്യമന്ത്രി പറഞ്ഞു.

Related Articles

Back to top button