IndiaInternationalLatest

പലസ്‌തീന്‌ ഇസ്രയേല്‍ 5000 ഡോസ്‌ വാക്‌സിന്‍ നല്‍കും

“Manju”

ജെറുസലെം : പലസ്തീന് 5000 ഡോസ് കോവിഡ് വാക്സിന്‍ കൈമാറാന്‍ ഇസ്രയേല്‍ സമ്മതിച്ചു. ഇസ്രയേല്‍ പ്രതിരോധമന്ത്രി ബെന്നി ഗാന്റ്സ് അറിയിച്ചതാണിത്. ഇസ്രയേല്‍ സ്വന്തം പൗരന്മാര്‍ക്ക് വിപുലമായി വാക്സിനേഷന്‍ നടത്തുമ്ബോഴും തങ്ങളുടെ അധിനിവേശത്തിന് കീഴിലുള്ള പലസ്തീന്‍ പ്രദേശങ്ങളിലുള്ളവര്‍ക്ക് വാക്സിന്‍ നല്‍കാത്തതിനെ ഉന്നത യുഎന്‍ ഉദ്യോഗസ്ഥരും മനുഷ്യാവകാശ സംഘടനകളും വിമര്‍ശിച്ചിരുന്നു.

ഇതിനിടെ ബെത്ലഹേമിന് തെക്ക് ഒരു വെസ്റ്റ്ബാങ്ക് ജങ്ഷനില്‍ പലസ്തീന്‍ യുവാവിനെ ഇസ്രയേലി സൈനികര്‍ വെടിവച്ചുകൊന്നു. ഒരു വടിയില്‍ മൂന്ന് കത്തികള്‍ ഒട്ടിച്ചുവച്ച്‌ ആക്രമിക്കാന്‍ ശ്രമിച്ചയാളെയാണ് കൊന്നതെന്ന് അധിനിവേശ സേന പറഞ്ഞു. കഴിഞ്ഞയാഴ്ച വടക്കന്‍ വെസ്റ്റ്ബാങ്കില്‍ 17 വയസുള്ള പലസ്തീന്‍ കൗമാരക്കാരനെ സമാനകാരണം പറഞ്ഞ് ഇസ്രയേലി സൈനികര്‍ വെടിവച്ചുകൊന്നിരുന്നു.

Related Articles

Back to top button