KeralaLatest

കുതിരയോട്ട മത്സരം ;സംഘാടകരുടെ പേരില്‍ കേസ്

“Manju”

മലപ്പുറത്തെ കുതിരയോട്ട മത്സരം; സംഘാടകരായ അഞ്ചു പേര്‍ക്കെതിരേയും കണ്ടാലറിയാവുന്ന 200 പേര്‍ക്കെതിരേയും കേസ് | case against organizers and onlookers on horse riding ...

ശ്രീജ.എസ്

മലപ്പുറം: മലപ്പുറത്തെ കുതിരയോട്ട മത്സരത്തില്‍ സംഘാടകരുടെ പേരില്‍ പൊലീസ് കേസെടുത്തു. സംഘാടകരായ അഞ്ചു പേര്‍ക്കെതിരേയും കണ്ടാലറിയാവുന്ന 200 പേര്‍ക്കെതിരേയുമാണ് പോലീസ് കേസെടുത്തത്. കൊറോണ വൈറസ് മാനദണ്ഡങ്ങള്‍ ലംഘിച്ച്‌ കുതിരയോട്ടം കാണാന്‍ നിരവധിയാളുകളാണ് മൈതാനത്തേക്ക് എത്തുകയുണ്ടായത്.

മലപ്പുറം കൂട്ടിയങ്ങാടി എംഎസ്പി മൈതാനത്തായിരുന്നു ജില്ലാ ഹോഴ്സ് റൈഡേഴ്സിന്റെ നേതൃത്വത്തില്‍ കുതിര ഓട്ട മത്സരം നടത്തിയിരിക്കുന്നത്. 400 മീറ്റര്‍ ട്രാക്കില്‍ ഒരു സമയം ഒരു കുതിരയെന്ന നിലയിലാണ് ഓട്ട മത്സരം ക്രമീകരിച്ചിരുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 50 കുതിരകള്‍ മത്സരത്തിലുണ്ടായിരുന്നു.

 

Related Articles

Back to top button