KeralaLatest

മൂന്നാറില്‍ സീസണിലെ ഏറ്റവും കുറഞ്ഞ താപനില

“Manju”

മൂന്നാര്‍: അതിശൈത്യം അതിഥിയായി മൂന്നാറില്‍ എത്തിയത് ഇത്തവണ വൈകിയാണ്. ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയായ മൈനസ് ഒരുഡിഗ്രി ബുധനാഴ്ച പുലര്‍ച്ച ചെണ്ടുവരൈയില്‍ രേഖപ്പെടുത്തി. വിനോദസഞ്ചാരികള്‍ക്ക് തണുപ്പ് മനോഹരമായ അനുഭവമാണെങ്കിലും തുടര്‍ച്ചയായ മഞ്ഞുവീഴ്ച തേയിലച്ചെടികളെ പ്രതികൂലമായാണ് ബാധിക്കുന്നത്. കഠിനമായി മഞ്ഞ് വീഴുന്ന സ്ഥലങ്ങളിലെ തേയില കരിഞ്ഞുണങ്ങുന്നത് തോട്ടം മേഖലക്ക്​ തിരിച്ചടിയാണ്. എല്ലപ്പെട്ടി, സെവന്‍മല, ലക്ഷ്മി, ചിറ്റുവാര, കന്നിമല, നയമക്കാട് എന്നിവടങ്ങളിലും നല്ല തണുപ്പാണ് അനുഭവപ്പെടുന്നത്. കോവിഡ് വ്യാപനംമൂലം ഇത്തവണത്തെ തണുപ്പ് ആസ്വദിക്കാനുള്ള അവസരം സഞ്ചാരികള്‍ക്ക് നഷ്ടപ്പെടും. അതേസമയം കാലാവസ്ഥ വ്യതിയാനം മൂന്നാറിന്റെ പരിസ്ഥിതിയില്‍തന്നെ വലിയ മാറ്റങ്ങള്‍ കാണിച്ചുതുടങ്ങി. ജൂണ്‍ മുതല്‍ മൂന്നുമാസം വരെ നീളുന്ന കാലവര്‍ഷമാണ് മൂന്നാറിലുണ്ടായിരുന്നത്.

Related Articles

Back to top button